Begin typing your search above and press return to search.
യുദ്ധം തുടരുന്നതിനാൽ ഇന്ത്യൻ ഗോതമ്പിന് വൻ ഡിമാൻഡ്
യുക്രെയ്ന്‍ റഷ്യൻ ആക്രമണം ആരംഭിച്ചതോടെ ഇന്ത്യൻ ഗോതമ്പിന് വിദേശ വിപണിയിൽ ഡിമാൻഡ് വർധിക്കുന്നു. ഉക്രൈനിൽ നിന്നുള്ള ഗോതമ്പ് ലോക വിപണിയിൽ ബ്ലാക്ക് കടൽ മാർഗം എത്തുന്നത് തടസപ്പെട്ടതാണ് ഇന്ത്യൻ ഗോതമ്പിന് ഡിമാൻഡ് വർധിക്കാൻ കാരണമായത്.
ആഗോള ഗോതമ്പ് കയറ്റുമതിൽ റഷ്യ യുക്രെയ്ന്‍ എന്നീ രാഷ്ട്രങ്ങളുടെ സംയോജിത പങ്ക് 23 ശതമാനമാണ്.ഉക്രൈൻ 22.5 ദശലക്ഷം ടൺ ഗോതമ്പ് 2021-22 കയറ്റുമതി ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. റഷ്യ 2021 ജൂൺ മുതൽ ഇതുവരെ 25 .2 ടൺ ഗോതമ്പ് കയറ്റുമതി ചെയ്ത. യുദ്ധം തുടരുന്നതിനാൽ ഗോതമ്പ് ഇറക്കുമതി ചെയ്യുന്ന രാഷ്ട്രങ്ങൾ ഇന്ത്യ യിൽ നിന്ന് ഗോതമ്പ് വാങ്ങാൻ നിർബന്ധിതരുവുകയാണ്.
അഗ്രിക്കൾച്ചർ ആൻഡ് ഫുഡ് പ്രോഡക്ട് എക്സ്പോർട്ട് ഡെവലപ്മെന്റ് ഏജൻസി (APEDA) വിവിധ രാജ്യങ്ങളുമായും കയറ്റുമതി ക്കാരുമായും ചർച്ചകൾ നടത്തുകയാണ്. ഏപ്രിൽ മുതൽ ഡിസംബർ വരെ 872 ദശലക്ഷം ഡോളറാണ് രാജ്യത്തിന് ഇതിൽ നിന്ന് ലഭിച്ചത്.. യുദ്ധം ആരംഭിച്ചതിനു ശേഷം ആഭ്യന്തര വിപണയിൽ ഗോതമ്പിന് ക്വിന്റലിന് 500 രൂപ വർധിച്ച് 2500 രൂപയായി. കയറ്റുമതി വർധനവ് ഉണ്ടായാൽ ആഭ്യന്തര വിപണിയിൽ ഗോതമ്പിന് ഇനിയും വിലക്കയറ്റം ഉണ്ടാകുമെന്ന് ഗോതമ്പ് മില്ല് ഉടമകൾ ആശങ്കപ്പെടുന്നു.
ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഗോഡൗണുകളിൽ നിന്ന് മിച്ചം ശേഖരം ആഭ്യന്തര വിപണിയിൽ കൂടുതൽ എത്തിച്ചാൽ മാത്രമേ വില പിടിച്ചു നിറുത്താനാകു. കേന്ദ്രം പ്രഖ്യാപിച്ച കുറഞ്ഞ താങ്ങു വിലയായ ക്വിന്റലിന് 2015 രൂപയാണ്. മാർക്കറ്റ് വില വർധിച്ചതിനാൽ സർക്കാർ സംഭരണം കുറയാനാണ് സാദ്യത. ബംഗ്ലാദേശ്, ദക്ഷിണ കൊറിയ, ഫിലിപ്പീൻസ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യ പ്രധാനമായും ഗോതമ്പ് കയറ്റുമതി ചെയ്യുന്നത്.
Next Story
Videos