ഇന്ത്യയിലെ വൈദ്യുതി ഉല്‍പ്പാദനത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ്

മാര്‍ച്ച് മാസത്തില്‍ പരമ്പരാഗത വൈദ്യുതി ഉല്‍പ്പാദനം 123.9 ശതകോടി കിലോവാട്ട് അവര്‍ (kWh)

ഇന്ത്യയിലെ വൈദ്യുതി ഉല്‍പ്പാദനം മാര്‍ച്ച് മാസത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ് കൈവരിച്ചു. കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം 123.9 ശതകോടി കിലോവാട്ട് അവര്‍ (kWh) വൈദ്യുതിയാണ് ഉല്‍പ്പാദിപ്പിച്ചത്. ഇതിന്റെ വാര്‍ഷിക വളര്‍ച്ച നിരക്ക് 4.3 ശതമാനം ആണ്.

രാജ്യത്ത് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയില്‍ 84 ശതമാനവും താപ വൈദ്യുതിയില്‍ നിന്നാണ്. മാര്‍ച്ചില്‍ 1.5 % വാര്‍ഷിക വളര്‍ച്ച നിരക്കാണ് താപ വൈദ്യുതി ഉല്പാദനത്തില്‍ ഉണ്ടായത്. ജലവൈദ്യുതി, ആണവ വൈദ്യുതി ഉല്‍പാദനവും കുതിച്ചു കയറി . ജല വൈദ്യുതി ഉല്‍പാദനം 26.4 % വര്‍ധിച്ച് 10.6 ശതകോടി കിലോവാട്ടായി (kWh). ആണവ വൈദ്യുതി ഉല്‍പാദനം 37.9 % വര്‍ധിച്ച് 4.4 ശതകോടി കിലോവാട്ടായി (kWh).
202122 സെപ്റ്റംബര്‍, ജനവരി മാസങ്ങള്‍ ഒഴികെ എല്ലാ മാസങ്ങളിലും വൈദ്യുതി ഉല്‍പാദനം ഉയര്‍ന്ന നിലയിലായിരുന്നു. മൊത്തം ഉല്‍പാദനം 1300 ശതകോടി കിലോവാട്ട് (kWh), 2020 21 ല്‍ 1200 ശതകോടി കിലോവാട്ട്. മാര്‍ച്ചില്‍ താപ വൈദ്യുതി നിലയങ്ങളുടെ പ്ലാന്റ് ലോഡ് ഫാക്ടര്‍ (PLF) റെക്കോര്‍ഡ് 68 ശതമാനമായി ഉയര്‍ന്നു. 2021-22 ല്‍ 58.9 ശതമാനമായിരുന്നു.
പാരമ്പര്യേതര-പുനരുല്പാദക ഊര്‍ജ ത്തില്‍ നിന്നുള്ള വൈദ്യുതി ഉല്‍പാദനവും വര്‍ധിച്ചു. സൗരോര്‍ജ്ജം 21.4%, കാറ്റില്‍ നിന്നുള്ള വൈദ്യുതി 14 .2 % ഉല്‍പാദനം വര്‍ധിച്ചു. (2021 22 ഏപ്രില്‍ മുതല്‍ ഫെബ്രുവരി വരെ).
പുനരുല്‍പാദക ഊര്‍ജ ഉല്‍പാദന ശേഷി 11,941 മെഗാവാട്ട് വര്‍ധിച്ചിട്ടുണ്ട്.
257 ശതകോടി രൂപക്കുള്ള പുനരുല്‍പാദക ഊര്‍ജ പദ്ധതികള്‍ 2021-22 ല്‍ നടപ്പാക്കി, അതിലൂടെ 4576 മെഗാവാട്ട് അധിക ഉല്‍പ്പാദന ശേഷി സ്ഥാപിതമായതായി, സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഓഫ് ഇന്ത്യന്‍ എക്കൊണോമിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.


Related Articles
Next Story
Videos
Share it