ഇന്ത്യയിലെ ഏറ്റവും വലിയ ഹോട്ടല്‍ ഇനി മുംബൈയില്‍

ഇന്ത്യയിലെ പ്രമുഖ ഹോട്ടല്‍ ശൃംഖലകളിലൊന്നായ ലെമണ്‍ ട്രീ ഹോട്ടല്‍സ് മുറികളുടെ എണ്ണത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ഹോട്ടലായ ഔറിക മുംബൈ സ്‌കൈസിറ്റിആരംഭിച്ചു. 669 മുറികളുള്ള ഈ ഹോട്ടല്‍ ഔറിക ഹോട്ടല്‍സ് & റിസോര്‍ട്ട്‌സ് ബ്രാന്‍ഡിന് കീഴിലുള്ള മൂന്നാമത്തെ ഹോട്ടലാണ്. മുംബൈ വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ 2ന് സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്.

Image courtesy: lemontreehotels.com

അത്യാധുനിക സൗകര്യങ്ങള്‍

സ്വിമ്മിംഗ് പൂള്‍, ഫിറ്റ്‌നസ് സെന്റര്‍, സ്പാ, ഒന്നിലധികം റെസ്റ്റോറന്റുകള്‍, ബാറുകള്‍ എന്നിവയുള്‍പ്പെടെ വിവിധ സൗകര്യങ്ങള്‍ ഔറിക മുംബൈ സ്‌കൈസിറ്റിയിലുണ്ട്. ഇത് ബിസിനസ് ആവശ്യങ്ങള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും അനുയോജ്യമായ ഹോട്ടലാണെന്ന് കമ്പനി അവകാശപ്പെടുന്നു. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ വിശാലമായ മുറികളും സ്വീട്ടുകളും ഇവിടെയുണ്ട്. ഇന്ത്യന്‍, ഇന്റര്‍നാഷണല്‍, ഫ്യൂഷന്‍ ക്യുസിന്‍ എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന ഡൈനിംഗ് ഓപ്ഷനുകളും ഹോട്ടല്‍ വാഗ്ദാനം ചെയ്യുന്നു. മീറ്റിംഗുകളും ഇവന്റുകളും സംഘടിപ്പിക്കാനുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്.

Image courtesy: lemontreehotels.com

ലക്ഷ്യം 20,000ല്‍ അധികം മുറികള്‍

അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ലെമണ്‍ ട്രീ ഹോട്ടല്‍സിന് കീഴിലുള്ള എല്ലാ ഹോട്ടലുകളിലുമായി മൊത്തം 20,000ല്‍ അധികം മുറികള്‍ എന്ന ലക്ഷ്യം കമ്പനിക്കുണ്ട്. ഈ ലക്ഷ്യത്തിലേക്ക് കമ്പനിയെ അടുപ്പിക്കുന്നതാണ് 669 മുറികളുള്ള ഔറിക മുംബൈ സ്‌കൈസിറ്റി.

Related Articles
Next Story
Videos
Share it