ശതകോടീശ്വരന്മാരുടെ ഇന്ത്യ; 2021ല്‍ 40 പേര്‍

ഇന്ത്യന്‍ കമ്പനികളുടെ പ്രൊമോട്ടര്‍മാരെ സംബന്ധിച്ചിടത്തോളം ഭാഗ്യവര്‍ഷമാണ് കടന്നു പോയത്. 40 സംരംഭകര്‍/ പ്രൊമോട്ടര്‍മാരാണ് 2021ല്‍ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ പുതുതായി ഇടം പിടിച്ചത്. 24 ശതകോടീശ്വരന്മാരെ സൃഷ്ടിച്ച 2010ലെ റെക്കോര്‍ഡ് ആണ് ഇത്തവണ മറികടന്നത്.

2019, 2020 വര്‍ഷങ്ങളില്‍ 10 പേര്‍ മാത്രമായിരുന്നു ശതകോടീശ്വരന്മാരുടെ ക്ലബ്ബില്‍ ഇടം പിടിച്ചത്. ഒരു ദശകത്തിന് ശേഷം ഒരാള്‍ക്ക് പോലും ശതകോടീശ്വര സ്ഥാനം നഷ്ടമാവാത്ത വര്‍ഷം കൂടിയാണ് 2021. ഓഹരി വിപണിയില്‍ നേരിട്ട തിരിച്ചടിയെ തുടര്‍ന്ന് 2020ല്‍ ആറുപേരും 2019ല്‍ 12 പേരും പട്ടികയില്‍ നിന്ന് പുറത്തായിരുന്നു.
2021ല്‍ ശതകോടീശ്വരന്മാരായ 40 പേര്‍ക്കും ചേര്‍ന്ന് 73 ബില്യണ്‍ ഡോളറിന്റെ ആസ്തി ആണ് ഉള്ളത്. 2020 ഡിസംബറിനെ അപേക്ഷിച്ച് 243 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഇവരുടെ സമ്പത്തിലുണ്ടായത്. പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ ഫാല്‍ഗുനി നയ്യാര്‍ ഉള്‍പ്പടെയുള്ള വലിയൊരു വിഭാഗം ആദ്യ തലമുറ സംരംഭകരാണ്.
നൈകയുടെ ഫാല്‍ഗുനി നയ്യാറിന്റെ ആസ്ഥി 7 ബില്യണ്‍ ഡോളറാണ്. സമ്പത്തിന്റെ കാര്യത്തില്‍ രാജ്യത്തെ പ്രൊമോട്ടര്‍മാരില്‍ ഇരുപത്തി മൂന്നാമതാണ് ഫാല്‍ഗുനി നയ്യാര്‍. റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ ലോഥ ഗ്രൂപ്പിന്റെ അഭിഷേക് ലോഥ($6.73 b), സോന BLW പ്രിസിഷന്റെ സഞ്ജീവ് കപൂര്‍ ($3.7 b), മെട്രോ ബ്രാന്‍ഡിന്റെ റഫീഖ് മാലിക്($1.3 b), ക്ലീന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ലിമിറ്റഡിന്റെ അശോക് രാംനാരായണ്‍($2.71 b), ഹിരണ്‍ പട്ടേല്‍ ( നുവോക്കോ വിസ്താസ്-$1.7 b) സുശീല്‍ കനുഭായി ഷാ ( മെട്രോപൊളീസ് ഹെല്‍ത്ത് കെയര്‍- $1.11 b) എന്നിവരാണ് ഐപിഒയിലൂടെ നേട്ടമുണ്ടാക്കി പട്ടികയില്‍ ഇടംനേടിയ ആദ്യ തലമുറ പ്രൊമോട്ടര്‍മാര്‍.
വളരെ നേരത്തെ തന്നെ ബിസിനസ് രംഗത്തെത്തിയ വിവിധ ഗ്രൂപ്പുകളുടെ സാരഥികളും 2021ല്‍ ശതകോടീശ്വര പട്ടികയിലെത്തി. സഞ്ജീവ് ഗോയങ്ക (cesc ltd- $ 1.89 b) ബികെ ഗോയങ്ക (welspun india- $1.75 b), ചന്ദ്രകാന്ത് ബിര്‍ള (birla soft- $1.52 b), അദാര്‍ സൈനസ് പൂനവാലെ (poonawalla finance- $1.50 b) സുനില്‍ വചനി ഡിക്‌സണ്‍ ടെക്‌നോളജി-ഡിക്‌സണ്‍ ടെക്‌നോളജീസ് 1.48 ഡി ഉദയ കുമാര്‍ റെഡ്ഡി 1.47 തന്‍ല പ്ലാറ്റ്‌ഫോംസ് തുടങ്ങിയവരാണ് പട്ടികയില്‍ ഉള്‍പ്പെട്ട പ്രമുഖര്‍.



Related Articles
Next Story
Videos
Share it