ഇന്‍ഡിട്രേഡിന് നാലാം പാദത്തില്‍ 24.99 കോടി രൂപ നഷ്ടം

വരുമാനം 30.59 കോടി രൂപയായി താഴ്ന്നു
inditrade logo
Published on

കേരളം ആസ്ഥാനമായ സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനമായ ഇന്‍ഡിട്രേഡ് ക്യാപിറ്റല്‍ ലിമിറ്റഡ് (നേരത്തെ ജെ.ആര്‍.ജി സെക്യൂരിറ്റീസ്)കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ(2022-23) അവസാനപാദമായ ജനുവരി-മാര്‍ച്ചില്‍ 24.98 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ സമാനപാദത്തില്‍ 2.69 കോടി രൂപ ലാഭം നേടിയിരുന്നു. വരുമാനം 41.49 കോടി രൂപയില്‍ നിന്ന് 30.59 കോടി രൂപയായി താഴ്ന്നു.

സാമ്പത്തിക വര്‍ഷത്തെ മൊത്ത വരുമാനം 167.68 കോടി രൂപയാണ്. 2021-22ലെ 165.93 കോടി രൂപയേക്കാള്‍ 1.1 ശതമാനം കുറഞ്ഞു. കഴിഞ്ഞ വര്‍ഷം കമ്പനി 20.33 കോടി രൂപയുടെ വാര്‍ഷിക നഷ്ടവും രേഖപ്പെടുത്തി. 2021-22 ല്‍ 3.68 കോടി രൂപയുടെ ലാഭമായിരുന്നു കമ്പനി രേഖപ്പെടുത്തിയിരുന്നത്. ഇന്‍ഡിട്രേഡിന്റെ ഓഹരികള്‍ ഇന്നലെ 1.64 ശതമാനം ഇടിഞ്ഞ് 27.60 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com