പുത്തന്‍ സാങ്കേതിക വിദ്യകള്‍ക്കായി വ്യവസായ പാര്‍ക്കുകള്‍

കേരള സ്പേസ് പാര്‍ക്ക് പദ്ധതിയുടെ ഭാഗമായി എയ്റോസ്പേസ്, ഡിഫന്‍സ് ടെക്നോളജി മേഖലകളില്‍ വ്യവസായ പാര്‍ക്ക് സ്ഥാപിക്കാന്‍ സർക്കാർ മുന്‍കൈയെടുക്കും. സംസ്ഥാനത്തെ പുതിയ വ്യവസായ നയത്തിന്റെ ഭാഗമായാകും ഇത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേര്‍ന്ന് അവരുടെ ഗവേഷണ ലമായി ലഭിക്കുന്ന ഉത്പന്നങ്ങളുടെ വ്യാവസായിക ഉത്പാദനത്തിന് മുന്‍ഗണന നല്‍കുന്ന വ്യവസായ പാര്‍ക്കുകളാണ് ആരംഭിക്കുക.

ഈ മേഖലകളില്‍ ശ്രദ്ധ

നിര്‍മ്മിത ബുദ്ധി, റോബോട്ടിക്സ്, മറ്റ് സാങ്കേതിക വിദ്യകള്‍, ആയുര്‍വേദം, ബയോടെക്നോളജി ആന്‍ഡ് ലൈഫ് സയന്‍സ്, രൂപകല്‍പ്പന (ഡിസൈന്‍), ഇലക്ട്രിക് വാഹനങ്ങള്‍, ഇലക്ട്രോണിക്സ് സിസ്റ്റം രൂപകല്‍പ്പനയും ഉത്പാദനവും, എഞ്ചിനീയറിംഗ്, ഗവേഷണവും വികസനവും, ഭക്ഷ്യ സാങ്കേതിക വിദ്യകള്‍, ഉയര്‍ന്ന മൂല്യവര്‍ധിത റബ്ബര്‍ ഉല്‍പ്പന്നങ്ങള്‍, ഹൈടെക് ഫാമിംഗ്, മൂല്യവര്‍ധിത തോട്ടവിള, മെഡിക്കല്‍ ഉപകരണങ്ങള്‍, നാനോ ടെക്നോളജി, ഫാര്‍മസ്യൂട്ടിക്കല്‍സ്, റീസൈക്ലിംഗും മാലിന്യ സംസ്‌കരണവും, പുനരുപയോഗ ഊര്‍ജ്ജം, ചില്ലറ വ്യാപാര മേഖല, വിനോദസഞ്ചാരം തുടങ്ങി 22 മുന്‍ഗണനാ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

സമഗ്രപിന്തുണ നല്‍കും

മുന്‍ഗണനാ മേഖലകളിലൂന്നിയ വ്യവസായവല്‍ക്കരണമാണ് നയം ലക്ഷ്യമിടുന്നത്. അതിനാല്‍ ഈ മേഖലകളിലെ വ്യവസായങ്ങളുടെ വളര്‍ച്ച സാധ്യമാക്കുന്നതിനായി അടിസ്ഥാന സൗകര്യ വികസനം, സാങ്കേതിക വിദ്യയും നവീകരണവും, സ്ഥാപനപരമായ കാര്യക്ഷമത, വിപണി വികസനം, കയറ്റുമതി സുഗമമാക്കല്‍, ഗവേഷണ വികസനം, നൈപുണ്യ വികസനം, പ്രോത്സാഹനങ്ങള്‍ എന്നവയിലൂടെ സമഗ്രപിന്തുണ നല്‍കും.



Related Articles
Next Story
Videos
Share it