Begin typing your search above and press return to search.
ഇ-സേവനം ആപ്പ് വഴി: വ്യവസായ വകുപ്പിന്റെ 15 സേവനങ്ങളെക്കുറിച്ചറിയാം
പൊതുജനങ്ങൾക്ക് വ്യവസായ ഡയറക്ടറേറ്റുമായി ബന്ധപ്പെട്ട 15 സേവനങ്ങളെയും പദ്ധതികളെയും കുറിച്ചറിയാൻ ഓഫീസിൽ നേരിട്ട് എത്തേണ്ടതില്ല. 'ഇ-സേവനം' എന്ന കേന്ദ്രീകൃത സർവീസ് പോർട്ടലിലൂടെ ഡയറക്ടറേറ്റിന്റെ സേവനങ്ങൾ ഇപ്പോൾ ഓൺലൈനായി ലഭ്യമാണ്. സംരംഭകർ എവിടെയാണോ അവിടെ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പോർട്ടലിലൂടെ സേവനങ്ങൾ നൽകുന്നത്.
ലഭ്യമാക്കുന്ന 15 സേവനങ്ങൾ ?
- സംരംഭക സഹായ പദ്ധതി.
- മാർജിൻ മണി ഗ്രാന്റ് പദ്ധതി.
- നാനോ സംരംഭങ്ങൾക്കുള്ള പലിശയിളവ് പദ്ധതി.
- വ്യവസായ ഭദ്രത പലിശയിളവ് പദ്ധതി ഉൾപ്പെടെയുള്ള സേവനങ്ങൾ.
- ഉത്പാദന മേഖലയിലുള്ള സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് മൂന്ന് ഘട്ടങ്ങളിലായി സാമ്പത്തിക സഹായം നൽകുന്ന സംരംഭക സഹായ പദ്ധതി (Entrepreneur Support Scheme).
- ചെറുകിട യൂണിറ്റുകൾക്ക് നൽകുന്ന മാർജിൻ മണി ഗ്രാന്റ് പദ്ധതി.
- നാനോ ഗാർഹിക സംരംഭങ്ങൾക്കുള്ള പലിശയിളവ്.
- കോവിഡ് സാഹചര്യത്തിൽ പ്രഖ്യാപിച്ച വ്യവസായ ഭദ്രത പലിശയിളവ് പദ്ധതി.
- പ്രവർത്തനരഹിതമായ എം.എസ്.എം.ഇ. യൂണിറ്റുകൾക്കുള്ള സഹായ പദ്ധതി.
- തകർച്ച നേരിടുന്ന പീഡിത വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിന് സാമ്പത്തിക സഹായം നൽകുന്ന പദ്ധതി.
- കരകൗശല മേഖലയിലുള്ള വിദഗ്ദ്ധതൊഴിലാളികൾക്ക് സൂക്ഷ്മസംരംഭങ്ങൾ ആരംഭിക്കുന്നതിന് സാമ്പത്തിക സഹായം നൽകുന്ന ആശാ പദ്ധതി.
- നൈപുണ്യ വികസന സൊസൈറ്റികൾക്കുള്ള സഹായം.
- വിദ്യാർത്ഥികളിൽ സംരംഭകത്വം വളർത്തുന്നതിനുള്ള സംരംഭകത്വ വികസന ക്ലബ്ബുകൾക്കുള്ള സഹായം.
- ലൂബ്രിക്കേറ്റിംഗ് ഓയിൽ, ഗ്രീസ് എന്നിവ നിർമിക്കുന്നതിനും, വിതരണം ചെയ്യുന്നതിനുമുള്ള ലൈസൻസുകളും, അവയുടെ പുതുക്കലും.
- നിയന്ത്രിത അസംസ്കൃത വസ്തുക്കൾക്കു വേണ്ട എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ്.
കൂടുതൽ വിവരങ്ങൾക്ക് വെബ് സൈറ്റ് http://industry.kerala.gov.in
Next Story
Videos