ഐടി കമ്പനികളുടെ ജൈത്രയാത്ര തൊഴിൽ അവസരങ്ങൾ കൂട്ടുന്നു; ഇൻഫോസിസിലും വിപ്രോയിലും നവാഗതർക്ക് അവസരം

കോവിട് 19 മഹാമാരിയുടെ പിടിയിൽ അകപ്പെട്ടു പല കമ്പനികളും നഷ്ടങ്ങളുടെ കണക്ക് മാത്രം നിരത്തുമ്പോൾ ഇന്ത്യയിലെ ഐ ടി കമ്പനികളാട്ടെ മികച്ച രീതിയിൽ മുന്നേറ്റം നടത്തുന്നവെന്ന വാർത്തകളാണ് പുറത്തു വരുന്നത്.

മൂന്നാം പാദത്തിലെ ഫലങ്ങൾ പുറത്തു വന്നപ്പോൾ ഇന്ത്യയിലെ ഐടി കമ്പനികളിലെ പ്രധാനികൾ എല്ലാം ശക്തമായ മുന്നേറ്റം നടത്തുന്ന കാഴ്ച്ചയാണ് കണ്ടത്.

ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കയറ്റുമതിക്കാരായ ടാറ്റ കോൺസൾട്ടൻസി സർവീസസ് (ടിസിഎസ്) തങ്ങളുടെ ഡിസംബർ പാദത്തിലെ അറ്റാദായം 7 ശതമാനം വർധിപ്പിച്ചു 8,701 കോടി രൂപയാക്കിയിരുന്നു.

ഇന്നലെ (ജനുവരി 13) തങ്ങളുടെ ഡിസംബർ പാദത്തിലെ ഫലങ്ങൾ പുറത്തുവിട്ട ഐ ടി കമ്പനികളിലെ മുൻനിരയിലുള്ള ഇൻഫോസിസും വിപ്രോയും ടിസിഎസ് നേടിയതിലും മികച്ച വളർച്ച രേഖപ്പെടുത്തി.

ഇൻഫോസിസിന്റെ അറ്റാദായം 16.6 ശതമാനം വർധിച്ചു 5,197 കോടി രൂപയിൽ എത്തിയപ്പോൾ വിപ്രോ ആകട്ടെ തങ്ങളുടെ അറ്റാദായം 20.8 ശതമാനം വർധിപ്പിച്ചു 2,968 കോടി രൂപയിലെത്തിച്ചു.

ഐ ടി മേഖലയിലെ പ്രമുഖ കമ്പനികളുടെ ഈ വളർച്ച സോഫ്റ്റ്‌വെയർ മേഖലയിൽ തൊഴിൽ അന്വേഷിക്കുന്നവർക്കും ശുഭസൂചകമാണ്.

2022 സാമ്പത്തിക വർഷം തങ്ങൾ 40,000 പേരെ ക്യാമ്പസ് റിക്രൂട്ട്മെന്റ് നടത്തുമെന്നാണ് ടിസിഎസ് പ്രസ്താവിച്ചത്.

ഇൻഫോസിസും വിപ്രോയും തൊഴിൽ അവസരവുമായി രംഗത്തുണ്ട്.

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി സേവന ദാതാക്കളായ ഇൻ‌ഫോസിസ് ഇരട്ട അക്ക വളർച്ചയാണ് 2022 സാമ്പത്തിക വർഷം ലക്ഷ്യമിടുന്നത്. തങ്ങൾ 24,000 പേർക്ക് പുതുതായി ജോലി കൊടുക്കുമെന്ന് കമ്പനി പറയുന്നു.

2022 സാമ്പത്തിക വർഷം കമ്പനി പദ്ധതിയിട്ടുരുന്നത് 15,000 പേർക്ക് പുതുതായി ജോലി കൊടുക്കാനായിരുന്നു പക്ഷെ പ്രതീക്ഷിച്ചതിലും വളർച്ച നേടിയത് കൊണ്ട് ആ കണക്ക് 24,000 ആക്കി ഉയർത്തി.

"ഈ പാദത്തിൽ ഞങ്ങൾ വളരെയധികം വളർച്ച കൈവരിച്ചു. എല്ലാ സാഹചര്യവും കണക്കിലെടുത്ത് നവാഗതരെ ജോലിക്കെടുക്കുന്നതു 24,000 ആയി ഉയർത്തി," ഇൻഫോസിസ് സിഇഒ യുബി പ്രവീൺ റാവു പറഞ്ഞു.

ബെംഗളൂരു ആസ്ഥാനമായുള്ള ഐടി കമ്പനി വിപ്രോ 2,900 നവാഗതരടക്കം 14,000 പേർക്കാണ് ഡിസംബറിൽ അവസാനിച്ച പാദത്തിൽ പുതുതായി ജോലി നൽകിയത്.

വിപ്രോയുടെ മൊത്തം ജീവനക്കാരുടെ എണ്ണം സെപ്റ്റംബർ അവസാനിച്ച പാദത്തിൽ ഉണ്ടായിരുന്ന 185,243 പേരിൽ നിന്നും 190,308 ആയി മൂന്നാം പാദത്തിൽ ഉയർന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it