സുരക്ഷിത യാത്രയ്ക്ക് മാതൃകയുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മറ്റ് വിമാനക്കമ്പനികള്‍ക്ക് മാതൃകയുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ച ജീവനക്കാരുമായി അന്താരാഷ്ട്ര വിമാന സര്‍വീസ് നടത്തിയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ മാതൃക. പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ച ജീവനക്കാരുമായുള്ള ഇന്ത്യയുടെ ആദ്യത്തെ അന്താരാഷ്ട്ര സര്‍വീസ് ഡല്‍ഹിയില്‍നിന്ന് ദുബായിലേക്കാണ് നടത്തിയത്. ഇന്നലെ രാവിലെ 10.40 ന് ഡല്‍ഹിയില്‍നിന്ന് പുറപ്പെട്ട വിമാനത്തിലെ പൈലറ്റുമാരും കാബിന്‍ ക്രൂവും കോവിഡിനെതിരേ രണ്ട് വാക്‌സിനുകളും സ്വീകരിച്ചിരുന്നു.

പൈലറ്റുമാരായി സിആര്‍ ഗുപ്ത, അശോക് കുമാര്‍ എന്നിവരും കാബിന്‍ ക്രൂ അംഗങ്ങളായി വെങ്കിട് കെല്ല, പ്രവീണ്‍ ചന്ദ്ര, പ്രവീണ്‍ ചോഗല്‍, മനീഷ കാംബ്ലെ എന്നിവരുമാണ് ഉണ്ടായിരുന്നത്. ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷിതത്വം മുന്‍നിര്‍ത്തിയാണ് പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ച ജീവനക്കാരുമായി സര്‍വീസ് നടത്തിയതെന്ന്‌ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രസ്താവനയില്‍ പറഞ്ഞു. നേരത്തെ, വിസ്താര ഇന്ത്യ പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ച ജീവനക്കാരുമായുള്ള ആദ്യത്തെ ആഭ്യന്തര വിമാനം ഡല്‍ഹി-മുംബൈ-ഡല്‍ഹി റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്നു.

Related Articles
Next Story
Videos
Share it