അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഏപ്രിലില്‍ പുനരാരംഭിച്ചേക്കും

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നിര്‍ത്തലാക്കിയ ഇന്ത്യയില്‍നിന്നുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഏപ്രില്‍ മുതല്‍ പുനരാരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. 23 മാസമായി തുടരുന്ന അന്താരാഷ്ട്ര വിമാനസര്‍വീസ് മാര്‍ച്ച് അല്ലെങ്കില്‍ ഏപ്രിലോടെ പുനസ്ഥാപിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ, കഴിഞ്ഞവര്‍ഷം ഡിസംബര്‍ 15 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുരാരംഭിക്കാന്‍ ഇന്ത്യ ആലോചിച്ചിരുന്നു. എന്നാല്‍, ഒമിക്രോണ്‍ വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം ജനുവരി 31 വരെയും പിന്നീട് കേസുകളുടെ എണ്ണം വര്‍ധിച്ചതോടെ 2022 ഫെബ്രുവരി 28 വരെയും നീട്ടുകയായിരുന്നു.

നിലവില്‍ വിവിധ രാജ്യങ്ങളുമായി ഏര്‍പ്പെട്ട എയര്‍ ബബ്ള്‍ കരാറുകളുടെ അടിസ്ഥാനത്തിലാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നടത്തുന്നത്. 2020 മാര്‍ച്ച് 23നാണ് കോവിഡ് മഹാമാരിയുടെ വ്യാപനത്തെ തുടര്‍ന്ന് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയത്. നിലവില്‍, യുകെ, അമേരിക്കയടക്കമുള്ള 34 രാജ്യങ്ങളുമായി ഇന്ത്യ എയര്‍ ബബ്ള്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it