ഐപിഎല്‍ താര ലേലം 19 ന്: ഒരു കോടി രൂപ അടിസ്ഥാന വില നേടി റോബിന്‍ ഉത്തപ്പ

ഐപിഎല്‍ താര ലേലം 19 ന്: ഒരു കോടി രൂപ അടിസ്ഥാന വില നേടി റോബിന്‍ ഉത്തപ്പ
Published on: 

ഐപിഎല്‍ താര ലേലത്തില്‍ പരിഗണിക്കുന്ന കളിക്കാരുടെ അന്തിമ പട്ടികയായി. രണ്ട് കോടി രൂപയാണ് ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വില. പാറ്റ് കമ്മിന്‍സ്, ജോഷ് ഹാസില്‍വുഡ്, ക്രിസ് ലിന്‍, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്വെല്‍, ഡേല്‍ സ്റ്റെയ്ന്‍, ഏഞ്ചലോ മാത്യൂസ് എന്നിവരാണ് ഈ ഗ്രൂപ്പില്‍ ഇടം നേടിയത്.

1.5 കോടി രൂപ അടിസ്ഥാന വിലയുള്ളവരുടെ പട്ടികയിലെ ഏക ഇന്ത്യന്‍ കളിക്കാരന്‍ റോബിന്‍ ഉത്തപ്പയാണ്. മറ്റ് ഇന്ത്യന്‍ താരങ്ങളായ പീയൂഷ് ചൗള, യൂസുഫ് പത്താന്‍, ജയദേവ് ഉനദ്കട്ട് എന്നിവരുടെ അടിസ്ഥാന വില ഒരു കോടി രൂപയായി നിശ്ചയിച്ചിട്ടുണ്ട്. 971 കളിക്കാരില്‍ നിന്നും ഡിസംബര്‍ 19 ന് കൊല്‍ക്കത്തയില്‍ നടക്കുന്ന ലേലത്തിലേക്ക് എത്തുക 332 പേരുകള്‍. ലേലത്തില്‍ പരിഗണിക്കുന്ന കളിക്കാരുടെ അന്തിമ പട്ടിക എട്ട് ഫ്രാഞ്ചൈസികള്‍ക്കും ഐപിഎല്‍ മാനേജ്മെന്റ് കൈമാറി.

ആകെ 19 ഇന്ത്യന്‍ താരങ്ങള്‍ പട്ടികയിലുണ്ട്. 332 പേരില്‍ നിന്നും 73 താരങ്ങളെയാണ് എട്ട് ഫ്രാഞ്ചൈസികള്‍ക്കുമായി കണ്ടെത്തേണ്ടത്. അതില്‍ 29 വിദേശ താരങ്ങളുണ്ടാവണം. വിദേശ താരങ്ങളില്‍ ഓസീസ് ഓള്‍ റൗണ്ടര്‍ മാക്സ്വെല്ലിന് കൂറ്റന്‍ തുക ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com