

കൊവിഡ് 19 വൈറസ് വ്യാപകമാകുമെന്ന ഭീതിയാല്‍ ഐപിഎല്‍ മാറ്റിവച്ചു.
ഏപ്രില്‍ 15 ലേക്കാണ് മാറ്റിയിരിക്കുന്നതെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ്
ഗാംഗുലി അറിയിച്ചു ഈ മാസം 29ന് മത്സരങ്ങള്‍ തുടങ്ങാനായിരുന്നു നേരത്തെ
തീരുമാനിച്ചിരുന്നത്.
ഐപിഎല്‍
മാറ്റിവെക്കില്ലെന്ന് നേരത്തെ ഗാംഗുലി പറഞ്ഞിരുന്നു. പക്ഷേ കര്‍ണാടക,
ഡല്‍ഹി, മഹാരാഷ്ട്ര സര്‍ക്കാരുകള്‍ ഐപിഎല്‍ നടത്താന്‍ സാധിക്കില്ലെന്ന്
അറിയിച്ചത് പിടിവാശി മാറ്റാന്‍ ബിസിസിഐയെ നിര്‍ബന്ധിതമാക്കി. ജനങ്ങള്‍
ഒരുമിച്ച് കൂടുന്ന ഒരു കായിക മത്സരവും നടത്തരുതെന്നും നടത്തുന്ന
മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ ആവണമെന്നും കായിക മന്ത്രാലയം
രാജ്യത്തെ സ്‌പോര്‍ട്‌സ് ഫെഡറേഷനുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിന്റെ കൂടി
അടിസ്ഥാനത്തിലാണ് കോടികളുടെ നഷ്ടത്തിനിടയാക്കുന്ന പുതിയ തീരുമാനമെടുത്തത്.
വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിസ നിയന്ത്രണങ്ങളെ തുടര്‍ന്ന ഐപിഎല്ലില്‍ ഏപ്രില്‍ 15 വരെ വിദേശ താരങ്ങള്‍ ഉണ്ടാവില്ലെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.എങ്കിലും നിശ്ചയിച്ച പ്രകാരം തന്നെ ഐപിഎല്‍ നടക്കുമെന്നും ബിസിസിഐ ആവശ്യമായ മുന്‍കരുതല്‍ എടുക്കുമെന്നുമാണ് ഗാംഗുലി ആവര്‍ത്തിച്ചു പറഞ്ഞിരുന്നത്. കൊറോണയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ എല്ലാം പാലിക്കുമെന്നും ബിസിസിഐ അറിയിച്ചിരുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine