ഐ.പി.ഒയ്ക്ക് ഒരുങ്ങുന്ന ഓല ഇലക്ട്രിക്കിന് 2022-23ല്‍ നഷ്ടം 1,116 കോടി രൂപ

ഇന്ത്യയിലെ ഏറ്റവും വലിയ ഇ-സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഓല ഇലക്ട്രിക് 2022-23 സാമ്പത്തിക വര്‍ഷം 2,750 കോടി രൂപയുടെ വരുമാനത്തില്‍ 1,116 കോടി രൂപയുടെ പ്രവര്‍ത്തന നഷ്ടം രേഖപ്പെടുത്തി. 5,750 കോടി രൂപ വരെ സമാഹരിക്കാനുള്ള ഐ.പി.ഒയ്ക്ക് സോഫ്റ്റ്ബാങ്ക് പിന്തുണയുള്ള ഓല ഇലക്ട്രിക് തയ്യാറെടുക്കുന്ന സമയാത്താണ് ഈ കണക്കുകള്‍ പുറത്തു വരുന്നത്. അതേസമയം കമ്പനി ഈ വിവരം സ്ഥിരീകരിച്ചിട്ടില്ല.

ഈ വര്‍ഷാവസാനത്തോടെ 100 കോടി റണ്‍ റേറ്റ് മറികടക്കാനുള്ള ശ്രമത്തിലാണെന്ന് ഓല ഇലക്ട്രിക് മുമ്പ് അറിയിച്ചിരുന്നു. ഓലയുടെ ഒരു മാസത്തെ വരുമാനത്തെ 12 കൊണ്ട് ഗുണിച്ചുകൊണ്ട് കണക്കാക്കുന്ന സാമ്പത്തിക സൂചകമാണ് റണ്‍ റേറ്റ്. എന്നാല്‍ 1,116 കോടി രൂപയുടെ പ്രവര്‍ത്തന നഷ്ടവും രേഖപ്പെടുത്തിയതോടെ ഇത് പ്രതിസന്ധിയിലായിരിക്കുകയാണ്. മാര്‍ച്ചില്‍ ഓല ഇലക്ട്രിക് ഏകദേശം 21,400 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റു.

ആത്മവിശ്വാസത്തോടെ മുന്നോട്ട്

ഓല ഇലക്ട്രിക് കമ്പനിയുടെ വരുമാനം 2023-24 ല്‍ 12,300 കോടി രൂപയിലെത്തിച്ച് നാലിരട്ടിയായി വര്‍ധിപ്പിക്കുമെന്ന് കമ്പനി കണക്കാക്കിയിട്ടുണ്ട്. എന്നാല്‍ എന്നാല്‍ ഇ-സ്‌കൂട്ടറുകള്‍ക്കുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഇന്ത്യ മെയ് മാസത്തില്‍ വെട്ടിക്കുറച്ചതും കമ്പനിക്ക് തിരിച്ചടിയായി. അതേസമയം ഇന്‍സെന്റീവുകള്‍ വെട്ടിക്കുറച്ചിട്ടും ഈ വര്‍ഷം ലാഭകരമാക്കാന്‍ കഴിയുമെന്ന് കമ്പനിക്ക് ആത്മവിശ്വാസമുണ്ട്. ഏഥര്‍ എനര്‍ജി, ടിവിഎസ് മോട്ടോര്‍, ഹീറോ ഇലക്ട്രിക് തുടങ്ങിയ കമ്പനികളാണ് ഓലയുടെ പ്രധാന എതിരാളികള്‍.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it