

ഒമിക്രോണ്‍ വേരിയന്റിന്റെ വ്യാപനവും കോവിഡ് കേസുകളുടെ കുതിപ്പും അവധി ദിവസങ്ങളിലെ യാത്രയെക്കുറിച്ച് ആശങ്ക ഉയര്‍ത്തിയിട്ടുണ്ടെങ്കിലും ക്രിസ്മസ് ന്യൂ ഇയര്‍ അവധി ദിനങ്ങള്‍ ആഘോഷിക്കാനുള്‌ല പദ്ധതിയിലാണ് പലരും. എന്നാല്‍ മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍ രംഗത്തുണ്ട്. പ്രധാനമായും ആര്‍ക്കൊക്കെ സുരക്ഷിതമായി യാത്രചെയ്യാം, എന്തൊക്കെ കാര്യങ്ങള്‍ അറിഞ്ഞിരിക്കണെ എന്നൊക്കെ വിദഗ്ധ ഉപദേശം കാണാം.
വാക്‌സിനേറ്റ് ചെയ്ത വ്യക്തികള്‍ക്ക് യാത്ര ചെയ്യാമെങ്കിലും വാക്‌സിനേഷന്‍ എടുത്തിട്ടില്ലാത്ത കുട്ടികളുമായുള്ള യാത്രയിലെ റിസ്‌ക് വളരെ വലുതാണെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ഹെല്‍ത്ത് ഡയറക്റ്റര്‍ ഫ്രാന്‍സിസ് കോളിന്‍സ് പറയുന്നു. കൂടിച്ചേരലുകള്‍ ആണെങ്കില്‍ കണ്ടുമുട്ടുന്നവരുടെ വ്കാസിനേഷന്‍ സ്റ്റാറ്റസ്, യാത്ര, ക്വാറന്റീന്‍ വിവരങ്ങള്‍ എന്നിവ അന്വേഷിക്കണം.
വാക്‌സിനേഷന്‍ എടുത്തിട്ടില്ലാത്തവര്‍ക്ക് യാത്ര ചെയ്യാന്‍ അധികാരമില്ല. എത്രയും പെട്ടെന്ന് വാക്‌സിന്‍ എടുക്കുകയാണ് വേണ്ടത്.
വലിയ കൂടിച്ചേരലുകള്‍ ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. വിദേശ യാത്രകള്‍ കഴിഞ്ഞ് വന്നവരുമായി സമ്പര്‍ക്കം ഒഴിവാക്കാം. അടഞ്ഞ മുറികള്‍, വായു സഞ്ചാരം കുറഞ്ഞ ഇടങ്ങള്‍ എന്നിവയില്‍ ഉള്ളമീറ്റിംഗുകളും മറ്റും ഒഴിവാക്കാം.
ഔട്ട് ഡോര്‍ ഗാതറിംഗുകള്‍ വേണമെങ്കില്‍ ആകാം, അതും മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രം.ഭക്ഷണം പങ്കിടുന്നതും മറ്റും ഒഴിവാക്കാം. മാസ്‌ക് സാനിറ്റൈസേഷന്‍, ഇടയ്ക്ക് കാര്‍, വീട് എന്നിവ സാനിറ്റൈസ് ചെയ്യുന്നതൊക്കെ ശീലമാക്കണം.
മൗറീഷ്യസിലേക്കും യൂറോപ്പിന്റെ പല ഭാഗങ്ങളിലേക്കും ദക്ഷിണാഫ്രിക്കയിലേക്കും മറ്റ് പല രാജ്യങ്ങളിലേക്കും യാത്ര ചെയ്യരുതെന്ന് പല രാജ്യങ്ങളും ഉപദേശിച്ചിട്ടുണ്ട്. യാത്ര ചെയ്യുന്നതിന് മുമ്പ് നിലവിലെ ശുപാര്‍ശകള്‍ പരിശോധിക്കുക.
Read DhanamOnline in English
Subscribe to Dhanam Magazine