

രാജ്യത്ത് ഐ.ടി ജോലികളില്‍ കൂടുതലായി നിയമനം നടക്കുന്നത് ടയര്‍ രണ്ട്, ടയര്‍ മൂന്ന് നഗരങ്ങളില്‍. ജനുവരി-ജൂൺ കാലയളവിൽ ചെറു നഗരങ്ങളിലെ നിയമനങ്ങളിൽ 50 ശതമാനത്തിലധികം വളർച്ചയുണ്ടായതായി റിക്രൂട്ടിംഗ് സ്ഥാപനമായ ടീംലീസ് വ്യക്തമാക്കുന്നു. ബംഗളൂരു, ഡല്‍ഹി പോലുളള വലിയ നഗരങ്ങളില്‍ നിന്ന് ഐ.ടി ജോലികള്‍ ഇപ്പോള്‍ ചെറുപട്ടണങ്ങളിലേക്ക് വ്യാപിക്കുന്ന പ്രവണതയാണ് കാണുന്നത്.
മെട്രോ നഗരങ്ങളല്ലാത്ത ഉദയ്പൂർ, വിശാഖപട്ടണം, കോയമ്പത്തൂർ, നാഗ്പൂർ തുടങ്ങിയവ പരമ്പരാഗത ടെക് ഹബ്ബുകളെ മറികടക്കുകയാണ്. ഭുവനേശ്വർ, ഇൻഡോർ, ലഖ്‌നൗ, അഹമ്മദാബാദ്, വഡോദര, വാറങ്കൽ തുടങ്ങിയ നഗരങ്ങളിലും വലിയ തോതില്‍ നിയമനങ്ങള്‍ നടക്കുന്നുണ്ട്. ഇൻഡോറും ജയ്പൂരും ഐടി നിയമനത്തിൽ 30-40 ശതമാനം വളർച്ചയാണ് കാണിക്കുന്നത്. കേരളത്തിന്റെ ഐ.ടി ഹബ്ബായ കൊച്ചിയിലും നിയമനങ്ങളില്‍ വലിയ വളര്‍ച്ച കാണിക്കുന്നുണ്ട്. ഫുൾ-സ്റ്റാക്ക് ഡെവലപ്പർമാർ, എ.ഐ, മെഷീൻ ലേണിംഗ്, സൈബർ സുരക്ഷ, ക്ലൗഡ് സ്പെഷ്യലൈസേഷന്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് ഇപ്പോള്‍ കൂടുതലായി നിയമനം നടക്കുന്നത്.
മെച്ചപ്പെട്ട ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, പ്രോത്സാഹജനകമായ സർക്കാർ നയങ്ങൾ തുടങ്ങിയവ കമ്പനികള്‍ ചെറു നഗരങ്ങളിലേക്ക് ശ്രദ്ധയൂന്നുന്നതിനു കാരണങ്ങളാണ്. വലിയ നഗരങ്ങളെ അപേക്ഷിച്ച് ഏകദേശം 30 ശതമാനം പ്രവർത്തന ചെലവ് ലാഭിക്കാമെന്നതും കമ്പനികളെ ഈ നഗരങ്ങളിലേക്ക് ആകര്‍ഷിക്കുന്നു. കൊച്ചി, തിരുവനന്തപുരം അടക്കമുളള നഗരങ്ങളിലും പ്രമുഖ ബഹുരാഷ്ട്ര ഐ.ടി കമ്പനികള്‍ ഓഫീസുകള്‍ തുറക്കാന്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ചെറു നഗരങ്ങളിലെ എഞ്ചിനീയറിംഗ് സ്ഥാപനങ്ങളിൽ നിന്ന് കമ്പനികള്‍ പ്രാദേശികമായി പ്രതിഭകളെ റിക്രൂട്ട് ചെയ്യുന്ന പ്രവണതയും കണ്ടുവരുന്നുണ്ട്. പ്രമുഖ ബഹുരാഷ്ട്ര കമ്പനിയായ സോഹോ കൊല്ലത്ത് അടുത്തിടെ ഓഫീസ് തുറന്നിരുന്നു.
IT hiring surges in Tier 2 and 3 Indian cities due to cost benefits and strong local talent pool.
Read DhanamOnline in English
Subscribe to Dhanam Magazine