ഐറ്റി തൊഴിൽ നിയമനങ്ങൾ 8 വർഷത്തെ ഉയരത്തിൽ 

ഐറ്റി തൊഴിൽ നിയമനങ്ങൾ 8 വർഷത്തെ ഉയരത്തിൽ 
Published on

ഐറ്റി കമ്പനികളിലെ തൊഴിൽ നിയമനങ്ങൾ എട്ടു വർഷത്തെ ഉയരത്തിൽ. രാജ്യത്തെ ഏറ്റവും വലിയ നാല് ഐറ്റി കമ്പനികളുടെ റിക്രൂട്ട്മെന്റ് പദ്ധതികളിൽ ഈ ട്രെൻഡ് പ്രതിഫലിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഭാവിയെക്കുറിച്ച് കമ്പനികൾക്കുള്ള ശുഭപ്രതീക്ഷയുടെ സൂചകമായാണ് റിക്രൂട്ട്മെന്റിലുള്ള ഉയർച്ചയെ വിപണി നോക്കിക്കാണുന്നത്. നാല് കമ്പനികളുടെയും കൂടി മൊത്തം നിയമനങ്ങൾ 2019 സാമ്പത്തിക വർഷം 78,500 ൽ എത്തി. ഇത് 8 വർഷത്തെ ഏറ്റവും ഉയർന്ന സംഖ്യയാണ്.

ടിസിഎസ്, ഇൻഫോസിസ്, വിപ്രോ, എച്ച്സിഎൽ ടെക്നോളജീസ് എന്നിവയാണ് ആ നാല് കമ്പനികൾ. 2013 സാമ്പത്തിക വർഷം മുതൽ 2018 വരെ 70,000 ൽ താഴെയായിരുന്നു നിയമനങ്ങൾ.

അതേസമയം, ഇൻഡസ്ട്രിയ്ക്ക് ആവശ്യമായ നൈപുണ്യം കുറഞ്ഞ ജീവനക്കാരെ കമ്പനികൾ വ്യാപകമായി പിരിച്ചുവിടുന്നുമുണ്ട്.

2019 മാർച്ച് അവസാനമായപ്പോഴേക്കും 9.6 ലക്ഷം ജീവനക്കാരാണ് നാല് കമ്പനികളിലും കൂടിയുള്ളത്. ഇത് മുൻ വർഷത്തേക്കാൾ 8.9 ശതമാനം കൂടുതലാണ്.

ഇതിൽ 44 ശതമാനവും ടിസിഎസ് ജീവനക്കാരാണ്. ഇൻഫോസിസ് 23.7%, വിപ്രോ 17.8%, എച്ച്സിഎൽ 14.3%.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com