വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് നിറുത്താന്‍ സമയമായി: വിപ്രോ മേധാവി
ഐടി ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് നിര്‍ത്തി ഓഫീസുകളില്‍ തിരിച്ചെത്തണമെന്ന് ആവശ്യപ്പെട്ട് വിപ്രോ ചെയര്‍മാന്‍ റിഷാദ് പ്രേംജി. അതേസമയം ജോലിയുടെ ഭാവി 'ഹൈബ്രിഡ്' ആയി തുടരുമെന്നും നാസ്‌കോം ടെക്നോളജി ആന്‍ഡ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ 2023-ല്‍ അദ്ദേഹം പറഞ്ഞു.
ജോലിയുടെ ഭാവി ഹൈബ്രിഡ്
സാങ്കേതികവിദ്യയ്ക്ക് പകരം വയ്ക്കാനാവാത്ത ഒന്നാണ് തമ്മില്‍ ബന്ധിപ്പിക്കുന്ന അടുപ്പമെന്നും അതിനാല്‍ ജീവനക്കാര്‍ എങ്ങനെയും തിരിച്ചുവരണമെന്നും അദ്ദേഹം അഭിപ്രായപ്പട്ടു. ജോലിയുടെ ഭാവി ഹൈബ്രിഡ് ആണെന്ന് താന്‍ വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെ ജീവനക്കാര്‍ ഓഫീസിലേത് പോലെ തന്നെ വീട്ടില്‍ നിന്ന് ജോലി ചെയ്യാനുള്ള രീതിയും പ്രാപാതമാക്കിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രൊഫഷണല്‍ ബന്ധങ്ങള്‍ വേണം
വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതി ആരംഭിച്ച സമയത്ത് ജീവനക്കാര്‍ക്ക് പരസ്പരം അറിയാമായിരുന്നു. എന്നാല്‍ പിന്നീട് കമ്പനികളിലെ അഴിച്ചുപണികള്‍ മൂലം 50-60 ശതമാനം പേര്‍ പുതിയതായി എത്തി. ഈ സാഹചര്യത്തില്‍ ഇവരെല്ലാം തമ്മില്‍ പ്രൊഫഷണല്‍ ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതിന് ഓഫീസില്‍ വന്ന് ജോലി ചെയ്യേണ്ടത് ആവശ്യമാണെന്നും അദ്ദഹം പറഞ്ഞു.
സ്ത്രീകളുടെ പങ്കാളിത്തം
സ്ത്രീകളുടെ പങ്കാളിത്തത്തിന്റെ കാര്യത്തില്‍ വ്യവസായത്തിലെ ജോലിക്കാരില്‍ 50 ശതമാനം സ്ത്രീകളാണെന്നും എന്നാല്‍ മൊത്തത്തിലുള്ള തൊഴില്‍ ശക്തി സമവാക്യം വരുമ്പോള്‍ അത് 37 ശതമാനമായി കുറയുമെന്നും നേതൃനിരയില്‍ 10 ശതമാനം മാത്രമാണ് സ്ത്രീകളെന്നും അദ്ദേഹം പറഞ്ഞു. റിസ്‌ക് എടുക്കുന്ന അന്തരീക്ഷം പ്രോത്സാഹിപ്പിക്കേണ്ടതും പരാജയങ്ങള്‍ ആഘോഷിക്കേണ്ടതും പ്രധാനമാണെന്നും റിഷാദ് പ്രേംജി പറഞ്ഞു.