കേരള ഫീഡ്‌സ് ബ്രാന്‍ഡ് അംബാസഡറായി ജയറാം

കേരള ഫീഡ്‌സ് ബ്രാന്‍ഡ്  അംബാസഡറായി ജയറാം
Published on

സംസ്ഥാന പൊതുമേഖലാ കാലിത്തീറ്റ ഉത്പാദകരായ കേരള ഫീഡ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായി ജയറാമിനെ നിയോഗിച്ചു. പെരുമ്പാവൂര്‍ തോട്ടുവയിലുള്ള ജയറാമിന്റെ ഡയറി ഫാം ആനന്ദ് ഫാംസിനെ മാതൃകാഫാമായും തിരഞ്ഞെടുത്തു.

യുവജനങ്ങളെ കാലി വളര്‍ത്തലിലേക്ക് ആകര്‍ഷിക്കാനും ക്ഷീര മേഖലയിലെ സംരംഭകത്വം വളര്‍ത്താനും ലക്ഷ്യമിട്ടാണ് ജയറാമിനെ ബ്രാന്‍ഡ് അംബാസഡറാക്കുന്നതെന്ന് കേരള ഫീഡ്‌സ് ചെയര്‍മാന്‍ കെ.എസ് ഇന്ദുശേഖരന്‍ നായരും എം.ഡി ഡോ.ബി.ശ്രീകുമാറും കൊച്ചിയില്‍ അറിയിച്ചു. കേരള ഫീഡ്‌സ് എലൈറ്റ്, കേരള ഫീഡ്‌സ് മിടുക്കി, കേരള ഫീഡ്‌സ് കാഫ് സ്റ്റാര്‍ട്ടര്‍ തുടങ്ങിയ ഉത്പന്നങ്ങളാണ് കേരള ഫീഡ്‌സ് പുറത്തിറക്കുന്നത്.

കൃഷിക്കാരനാവുക ജീവിതത്തിലെ വലിയ സന്തോഷമാണെന്ന് ജയറാം പറഞ്ഞു. പത്തു വര്‍ഷം മുമ്പാണ് അഞ്ച് പശുക്കളുമായി അച്ഛന്റെ കുടുംബസ്വത്തായ പെരുമ്പാവൂരിലെ തോട്ടുവയിലെ ആറേക്കര്‍ സ്ഥലത്ത് ഫാം തുടങ്ങിയത്. മൂന്ന് ജനറേഷനുകളിലായി 55 പശുക്കളുണ്ടിപ്പോള്‍. ഇവയ്ക്ക് മകളാണ് നദികളുടെ പേരിട്ടിരിക്കുന്നത്.

കൃഷ്ണഗിരി, ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെത്തി നേരിട്ടാണ് പശുക്കളെ വാങ്ങുന്നത്. പശുക്കള്‍ക്ക് ആവശ്യമായ പുല്ല് ഫാമില്‍ തന്നെ ഉത്പാദിപ്പിക്കും.ഊര്‍ജം ഉല്‍പ്പാദിപ്പിക്കുന്ന ബയോഗ്യാസ് പ്ലാന്റുമുണ്ട്. പശുക്കളെ കെട്ടിയിട്ടല്ല, ഏറെ സമയം അഴിച്ചുവിട്ടാണ് വളര്‍ത്തുന്നത്. ദിവസം ശരാശരി 300 ലിറ്റര്‍ പാല്‍ സൊസൈറ്റികളിലേക്ക് കൊടുക്കും- ജയറാം പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com