Begin typing your search above and press return to search.
കാത്തിരിപ്പിനൊടുവില്‍ അംഗീകാരം, പക്ഷെ ജെറ്റ് എയര്‍വേയ്‌സിന് പറക്കാന്‍ ഇനിയും ഒരു വര്‍ഷം കാത്തിരിക്കണം
ഏറെ നാളുകള്‍ക്ക് ശേഷമാണ് പ്രതിസന്ധിയൊഴിഞ്ഞ് ജെറ്റ് എയര്‍വേയ്സ് പറക്കാനൊരുങ്ങുന്നത്. ജെറ്റ് എയര്‍വേയ്സിനെ ഏറ്റെടുക്കാനുള്ള പദ്ധതിക്ക് ദേശീയ കമ്പനി ട്രിബ്യൂണല്‍ ഇക്കഴിഞ്ഞ ദിവസമാണ് അനുമതി നല്‍കിയത്. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കല്‍റോക് ക്യാപിറ്റലും യുഎഇ വ്യവസായി മുരാരി ലാല്‍ ജലാനുമാണ് ജെറ്റിനെ ഏറ്റെടുക്കാന്‍ മുന്നോട്ടുവന്നത്. 1375 കോടി വീതം മുടക്കിയാണ് ഇവര്‍ ഏറ്റെടുക്കല്‍ നടത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
2020 ഒക്ടോബറിലാണ് ജെറ്റ് എയര്‍വെയസിനെ ഏറ്റെടുക്കാന്‍ ഇരു കമ്പനികള്‍ക്കും എസ്ബിഐയുടെ നേതൃത്വത്തിലുള്ള കര്‍സോര്‍ഷ്യത്തിന് അനുമതി ലഭിച്ചത്. ആദ്യമായാണ് ഇവര്‍ എയര്‍ലൈന്‍ ബിസിനസ് മേഖലയിലേക്ക് തന്നെ പ്രവേശിക്കുന്നതെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍. ഏതായാലും ജെറ്റ് എയര്‍വേയ്‌സിനെ സംബന്ധിച്ച് ഇത് ഒരു സുവര്‍മാവസരമാണ്.
30 വിമാനങ്ങള്‍ സര്‍വീസ് നടത്തിയാണ് ആദ്യ ഘട്ടത്തില്‍ സര്‍വീസ് ആരംഭിക്കുക എന്നാണ് വിവരം. എന്നാല്‍ അംഗീകാരം നേടിയാലും ഒരു വര്‍ഷത്തോളം ഇവര്‍ക്ക് കാത്തിരിക്കേണ്ടി വരുമെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഏറ്റെടുക്കുന്നത് കണ്‍സോര്‍ഷ്യമായതിനാല്‍ തന്നെ നിരവധി അംഗീകാരങ്ങളും അനുമതികളും ഇനിയും തേടേണ്ടതുണ്ട്. ഒരു വര്‍ഷത്തോളം നീണ്ടു നില്‍ക്കുന്ന ഫോര്‍മാലിറ്റികളാകും ഇതെന്നും റിപ്പോര്‍ട്ടുകള്‍.
Next Story
Videos