Begin typing your search above and press return to search.
ജുന്‍ജുന്‍വാലയുടെ ആകാശയിലേക്ക് എത്തുന്ന ചില ജീവനക്കാര്‍ ഓഹരി ഉടമകളായേക്കും
ശതകോടീശ്വരനായ രാകേഷ് ജുന്‍ജുന്‍വാലയുടെ പിന്തുണയുള്ള പുതിയ ഇന്ത്യന്‍ എയര്‍ലൈനായ ആകാശ, ലോകത്തിലെ ഏറ്റവും മത്സരാധിഷ്ഠിതമായ എയര്‍-ട്രാവല്‍ മാര്‍ക്കറ്റുകളിലൊന്നില്‍ ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ്. ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകള്‍ കൂടുതലായി പ്രയോഗിച്ചു വരുന്ന രീതിയായ സ്‌റ്റോക്ക് ഓപ്ഷനുകളിലൂടെ മികച്ച ജീവനക്കാരെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് ആകാശ എയര്‍ലൈന്‍സ്.
ജുന്‍ജുന്‍വാലയുടെ പദ്ധതി ഓഹരി ഉടമകളായി ജീവനക്കാരെ മാറ്റി കമ്പനിക്കൊപ്പം നിര്‍ത്താനാണെന്നാണ് ഇപ്പോഴുള്ള വിവരം.
കോവിഡ് പ്രതിസന്ധി രൂക്ഷമായപ്പോള്‍ എയര്‍ലൈനുകള്‍ ആയിരക്കണക്കിന് തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്. കൂടാതെ നിരവധി പൈലറ്റുമാരും വിആര്‍എസ് പോലുള്ള വിരമിക്കല്‍ എടുക്കുകയോ കരിയര്‍ മാറുകയോ ചെയ്തു. എന്നാല്‍ മിടുക്കന്മാരെ തന്റെ എയര്‍ലൈന്‍സിലേക്ക് ആകര്‍ഷിക്കാനുള്ള ബിഗ് ബുള്ളിന്റെ നീക്കം വിമാനക്കമ്പനിക്ക് ഗുണം ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആകാശ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ വിനയ് ഡുബെ ഒരു അഭിമുഖത്തില്‍ ആണ് കമ്പനിയിലെ സുപ്രധാന പദ്ധതി പങ്കുവച്ചത്.
ജീവനക്കാര്‍ക്ക് സ്റ്റോക്ക് ഓപ്ഷനുകള്‍ നല്‍കാന്‍ ആകാശാ പദ്ധതി ലക്ഷ്യമിടുന്നത് 'ഇന്ത്യയിലെ മിക്ക എയര്‍ലൈനുകളേക്കാളും വളരെ വലുതായിരിക്കും, കൂടാതെ ചില ടെക് സ്റ്റാര്‍ട്ടപ്പുകളെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ ജീവനക്കാരുടെ ഓഹരി ഉടമസ്ഥാവകാശ പദ്ധതികള്‍ കമ്പനി പ്രഖ്യാപിക്കും' ഡുബെ പറഞ്ഞു. എന്നിരുന്നാലും, എയര്‍ ക്രൂവിനോ സാധാരണ പൈലറ്റുമാര്‍ക്കോ സ്റ്റോക്ക് ഓപ്ഷനുകള്‍ നല്‍കില്ലെന്നാണ് അറിയുന്നത്.
Next Story
Videos