അഗ്നിയെ പ്രതിരോധിക്കുന്ന ഉരുക്ക് നിര്‍മിക്കാന്‍ ജിന്‍ദല്‍
ഇന്ത്യയില്‍ ആദ്യമായി അഗ്നിയെ പ്രതിരോധിക്കുന്ന ഉരുക്ക് ഉല്‍പ്പാദിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് ജിന്‍ദല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ (ജെഎസ്പിഎല്‍). ഛത്തീസ്ഗഡിലെ റായ്ഗഡില്‍ ഉള്ള ഉല്‍പ്പാദന കേന്ദ്രത്തിലാണ് നിര്‍മാണം നടത്തുന്നത്.
അനുമതി ലഭിച്ചു
പാലങ്ങള്‍, ആശുപത്രികള്‍, റിഫൈനറികള്‍, വാണിജ്യ, ഗാര്‍ഹിക കെട്ടിടങ്ങള്‍ തുടങ്ങി നിരവധി മേഖലകളില്‍ അഗ്‌നിയെ പ്രതിരോധിക്കുന്ന ഉരുക്ക് ഉപയോഗിക്കാന്‍ സാധിക്കും. നിലവില്‍ അഗ്നിയെ പ്രതിരോധിക്കുന്ന ഉരുക്ക് വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുകയാണ്. ഇത്തരം ഉരുക്ക് നിര്‍മിക്കാന്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് അനുമതി കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. 15103 ഗ്രേഡ് ഉരുക്കിന് 600 ഡിഗ്രി വരെയുള്ള താപം മൂന്ന് മണിക്കൂര്‍ വരെ നേരിടാന്‍ സാധിക്കും.
ജെഎസ്പിഎല്‍
ഒ പി ജിന്‍ദല്‍ ഗ്രൂപ്പിന് കീഴില്‍ വരുന്ന ഉരുക്ക് നിര്‍മാണ കമ്പനിയാണ് ജെഎസ്പിഎല്‍. 2022-23 ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ ഏകീകൃത വരുമാനം 14,452 കോടി രൂപയായിരുന്നു. അറ്റാദായം 518 കോടി രൂപ. മൊത്തം ഉരുക്ക് ഉല്‍പ്പാദനം 2.06 ദശലക്ഷം ടണ്‍. കമ്പനിക്ക് ഓസ്‌ട്രേലിയ, മൊസാംബിക്, ദക്ഷിണ ആഫ്രിക്ക എന്നിവിടങ്ങളില്‍ കല്‍ക്കരി ഖനികള്‍ സ്വന്തമായിട്ടുണ്ട്.