ലോക്ക്ഡൗണില്‍ ഒരു മാസത്തിനിടെ ജിയോ ഓഹരി വിറ്റ് അംബാനി നേടിയത് 78,562 കോടി രൂപ!

ലോക്ക്ഡൗണില്‍ ഒരു മാസത്തിനിടെ ജിയോ ഓഹരി വിറ്റ് അംബാനി നേടിയത് 78,562 കോടി രൂപ!
Published on

ഒരു മാസത്തിനിടെ ലോകത്തെ പ്രമുഖരായ അഞ്ച് ടെക്‌നോളജി നിക്ഷേപകരില്‍ നിന്ന് ഫണ്ട് കരസ്ഥമാക്കി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ജിയോ പ്ലാറ്റ്‌ഫോം. കെകെആര്‍ ആണ് അവസാനമായി നിക്ഷേപം നടത്തിയിരിക്കുന്നത്. 11,367 കോടി രൂപയ്ക്ക് ജിയോയുടെ 2.32 ശതമാനം ഓഹരികളാണ് കെകെആര്‍ സ്വന്തമാക്കിയത്.

ലോകം അടച്ചിരിക്കുന്ന ഈ കോവിഡ് കാലത്ത് ഒരു മാസത്തിനിടെ ലോകത്തെ എണ്ണം പറഞ്ഞ അഞ്ചാമത്തെ ടെക്‌നോളജി ഇന്‍വെസ്റ്ററെയാണ് ജിയോ ആകര്‍ഷിച്ചിരിക്കുന്നത്. ഫേസ്ബുക്ക്, സില്‍വര്‍ ലേക്ക്, വിസ്റ്റ, ജനറല്‍ അറ്റ്‌ലാന്റിക് എന്നിവരാണ് മറ്റ് നാല് നിക്ഷേപകര്‍. കെകെആറിന്റെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ നിക്ഷേപമാണ് ജിയോയിലേത്. ടിക് ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സിലടക്കം നിരവധി വന്‍കിട കമ്പനികളില്‍ നിക്ഷേപം നടത്തിയിട്ടുള്ള ടെക്‌നോളജി ഇന്‍വെസ്റ്ററിംഗ് കമ്പനിയാണ് കെകെആര്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com