കാര്‍ബണ്‍ ന്യൂട്രല്‍ ലക്ഷ്യം; ഊര്‍ജ ഉപഭോഗം ഇനിയും കുറയ്ക്കാന്‍ ജെകെ ടയര്‍

2050-ഓടെ കാര്‍ബണ്‍ ന്യൂട്രല്‍ കമ്പനിയായി മാറാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ജെകെ ടയര്‍ കമ്പനി അറിയിച്ചു. 'ഗ്രീനെസ്റ്റ് കമ്പനി' ആകാന്‍ ജെകെ ടയര്‍ ലക്ഷ്യമിടുന്നുവെന്നും 2030-ലെ സുസ്ഥിരത ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട മേഖലകളില്‍ കാര്യക്ഷമത കൈവരിക്കാന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കമ്പനി പ്രസ്താവനയില്‍ പറയുന്നു.

പുനരുപയോഗിക്കാവുന്ന സ്രോതസ്സുകളിലൂടെ ഊര്‍ജത്തിന്റെ 53 ശതമാനം കൈവരിച്ചത് പോലെ ഊര്‍ജ ഉപഭോഗം കുറയ്ക്കാനുള്ള നടപടികള്‍ കമ്പനി സ്വീകരിച്ചുവരുന്നതായി പ്രസ്താവനയില്‍ പറയുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് 75 ശതമാനം കടക്കാനാണ് ലക്ഷ്യമിടുന്നത്.

ടയര്‍ വ്യവസായത്തില്‍ ഏറ്റവും കുറഞ്ഞ ജല ഉപഭോഗം തങ്ങളുടേതാണെന്ന് കമ്പനി അവകാശപ്പെടുന്നു. ഇത് സീറോ ഡിസ്ചാര്‍ജ് കമ്പനിയാണെന്നും പറയുന്നു. കുറഞ്ഞ തുകയില്‍ നിന്ന് കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുകയും ഊര്‍ജ തീവ്രത കുറയ്ക്കുകയും ഹരിതഗൃഹ വാതക എമിഷന്‍ കുറയ്ക്കുകയും ചെയ്തുകൊണ്ട് കൂടുതല്‍ പാരിസ്ഥിതിക ഉത്തരവാദിത്തമുള്ളവരായി പ്രവര്‍ത്തിക്കാന്‍ കമ്പനി ശ്രമിക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു.

കമ്പനിയുടെ ഇത്തരം ശ്രമങ്ങളെല്ലാം കാര്‍ബണ്‍ പുറന്തള്ളല്‍ ഗണ്യമായി കുറയ്ക്കുകയും ഹരിത കമ്പനി എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ 8 വര്‍ഷത്തിനുള്ളില്‍ എമിഷന്‍ തീവ്രത ഏകദേശം 57 ശതമാനം കുറയ്ക്കാനും സഹായിച്ചുവെന്ന് ജെകെ ടയര്‍ ആന്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ രഘുപതി സിംഘാനിയ പറഞ്ഞു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it