ഏറ്റെടുക്കല്‍ പൂര്‍ത്തിയായി; ഇന്‍ഡ്-ഭാരത് എനര്‍ജി ഇനി ജെഎസ്ഡബ്ല്യു എനര്‍ജിയ്ക്ക് സ്വന്തം

പാപ്പരത്വ നടപടികളിലൂടെ 1,047.60 കോടി രൂപയ്ക്ക് 700 മെഗാവാട്ട് ഇന്‍ഡ്-ഭാരത് എനര്‍ജി (Ind-Barath Energy) ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയതായി ജെഎസ്ഡബ്ല്യു എനര്‍ജി (JSW Energy) അറിയിച്ചു. നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിന്റെ (NCLT) ഉത്തരവ് അനുസരിച്ചായിരുന്നു ഏറ്റെടുക്കല്‍. ഇതോടെ ഇന്‍ഡ്-ഭാരത് എനര്‍ജിയുടെ (ഉത്കല്‍) 95 ശതമാനം ഇക്വിറ്റി ഓഹരികളും കമ്പനിയുടെ കൈവശമയി.

ഈ ഇടപാടിന്റെ ഫലമായി ഇന്‍ഡ്-ഭാരത് എനര്‍ജി ലിമിറ്റഡ് ജെഎസ്ഡബ്ല്യു എനര്‍ജിയുടെ ഉപസ്ഥാപനമായി മാറി. ഒഡീഷയിലെ ജാര്‍സുഗുഡ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന 700 മെഗാവാട്ട് താപവൈദ്യുത നിലയം പ്രവര്‍ത്തിപ്പിക്കുന്ന ഇന്‍ഡ്-ഭാരത് എനര്‍ജിയുടെ കോര്‍പ്പറേറ്റ് പാപ്പരത്വ പരിഹാര പ്രക്രിയയുടെ ഭാഗമായി 2019 ഒക്ടോബര്‍ 3 ന് സമര്‍പ്പിച്ച കമ്പനിയുടെ റെസല്യൂഷന്‍ പ്ലാന്‍ 2022 ജൂലൈ 25 ന് അംഗീകരിച്ചതായി കമ്പനിയെ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ അറിയിച്ചിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it