പുല്‍വാമയില്‍ സ്റ്റീല്‍ ഫാക്ടറി സ്ഥാപിക്കാന്‍ ജെഎസ്ഡബ്ല്യൂ

ഫാക്ടറിക്കായി 150 കോടി രൂപയാണ് ജെഎസ്ഡബ്ല്യു സ്റ്റീല്‍സ് നിക്ഷേപിക്കുക
പുല്‍വാമയില്‍ സ്റ്റീല്‍ ഫാക്ടറി സ്ഥാപിക്കാന്‍ ജെഎസ്ഡബ്ല്യൂ
Published on

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ കോട്ടഡ് സ്റ്റീല്‍ നിര്‍മാണ ഫാക്ടറി സ്ഥാപിക്കാന്‍ ജെഎസ്ഡബ്ല്യു സ്റ്റീല്‍സ്. പുല്‍വാമയിലെ ലസിപോരയിലാണ് ഫാക്ടറി സ്ഥാപിക്കുന്നത്. ഫാക്ടറിക്കായി 150 കോടി രൂപയാണ് ജെഎസ്ഡബ്ല്യു സ്റ്റീല്‍സ് നിക്ഷേപിക്കുക. പ്രതിവര്‍ഷം 120,000 മെട്രിക് ടണ്‍ ശേഷിയുള്ളതായിരിക്കും പുല്‍വാമയിലെ പ്ലാന്റ്.

കശ്മീരിലെ പ്രാദേശിക വിപണിക്കായി സ്റ്റീല്‍ സാൻഡ്‌വിച്ച് പാനലുകളും വാതിലുകളും നിര്‍മ്മിക്കാന്‍ പ്രത്യേക വിഭാഗവും ഫാക്ടറിയില്‍ ഉണ്ടാകും. പദ്ധതി ജമ്മു കശ്മീരിലെ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുമെന്നും ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ചെയര്‍മാന്‍ സജ്ജന്‍ ജിന്‍ഡാല്‍ പറഞ്ഞു.

27 ദശലക്ഷം ടണ്‍ ശേഷിയുള്ള രാജ്യത്തെ മുന്‍നിര കമ്പനിയാണ് ജെഎസ്ഡബ്ല്യു സ്റ്റീല്‍. നൂറിലധികം രാജ്യങ്ങളിലേക്ക് ജെഎസ്ഡബ്ല്യു സ്റ്റീല്‍ ഉത്പന്നങ്ങള്‍ കയറ്റി അയക്കുന്നുണ്ട്. 2025-ഓടെ പ്രതിവര്‍ഷം 40 ദശലക്ഷം ടണ്‍ സ്റ്റീല്‍ ഉത്പാദിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com