കല്യാണ്‍ സില്‍ക്‌സ് കുതിക്കുന്നു, പുതിയ ബിസിനസ് പദ്ധതികളും

2022 സാമ്പത്തിക വര്‍ഷത്തെ അറ്റാദായം ഇരട്ടിയിലധികം വര്‍ധിച്ചു
Photo : Kalyan Silks / Facebook
Photo : Kalyan Silks / Facebook
Published on

2022 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച മുന്നേറ്റവുമായി കല്യാണ്‍ സില്‍ക്‌സ്. മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ അറ്റാദായം ഇരട്ടിയിലധികമായി വര്‍ധിച്ചു. 111 ശതമാനം വര്‍ധന. ഇക്കാലയളവില്‍ കമ്പനിയുടെ പ്രവര്‍ത്തന വരുമാനം മുന്‍വര്‍ഷത്തെ 734.7 കോടി രൂപയില്‍ നിന്ന് 36.5 ശതമാനം വര്‍ധിച്ച് 1002.6 കോടി രൂപയായി ഉയര്‍ന്നു.

റേറ്റിംഗ് ഏജന്‍സിയായ ICRA കല്യാണ്‍ സില്‍ക്‌സിന്റെ 60 കോടി രൂപ ക്യാഷ് ക്രെഡിറ്റും 30 കോടി രൂപ ടേം ലോണും BBB+ ല്‍ നിന്ന് A ലേക്ക് സ്ഥിരമായ കാഴ്ചപ്പാടോടെ ഉയര്‍ത്തി. അടുത്ത പാദങ്ങളില്‍ കല്യാണ്‍ സില്‍ക്‌സിന്റെ മികച്ച പ്രകടനവും ബിസിനസ് വൈവിധ്യവല്‍ക്കരണ നടപടികളുമാണ് റേറ്റിംഗ് ഉയര്‍ത്തുന്നതിന് സഹായകമായത്.

നിലവില്‍ ബിസിനസ് വിപുലീകരണത്തിന് വന്‍ പദ്ധതിയുമായാണ് കല്യാണ്‍ സില്‍ക്‌സ് നീങ്ങുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഷോറൂം വിപുലീകരണത്തിനായി ഏകദേശം 200 കോടി രൂപയോളം മൂലധനച്ചെലവ് നടത്താനാണ് കമ്പനി പദ്ധതിയിടുന്നത്.

കല്യാണ്‍ സില്‍ക്‌സിന്റെ വരുമാനത്തിന്റെ 90 ശതമാനവും കേരള വിപണിയാണ് സംഭാവന ചെയ്യുന്നത്. മൊത്തം 24 വസ്ത്ര ഷോറൂമുകളില്‍ 20 എണ്ണവും കേരളത്തിലാണ്. കൂടാതെ, 2022 സാമ്പത്തിക വര്‍ഷത്തിലെ മൊത്തം വരുമാനത്തിന്റെ 50 ശതമാനവും സംഭാവന ചെയ്ത കേരളത്തിലെ മധ്യമേഖലകളില്‍നിന്നാണ്. കേരളത്തിന് പുറമെ തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും ചില വിപണികളിലും കല്യാണ് സില്‍ക്‌സിന് സാന്നിധ്യമുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com