കല്യാണ്‍ സില്‍ക്‌സ് ദുബായിലെ ഖിസൈസിലും; കോവിഡ് കാലത്തും പുതുഷോറൂം നേട്ടം

കോവിഡ് പ്രതിസന്ധിക്കിടയിലും പുതു നേട്ടവുമായി കല്യാണ്‍ സില്‍ക്‌സ്. ദുബായിലെ ഖിസൈസില്‍ പുതിയ ഷോറൂം ഈ 29 ന് തുറക്കുന്നു. ഏപ്രില്‍ 29-ന് രാവിലെ 10.30-നാണ് ഡമാസ്‌കസ് സ്ട്രീറ്റിലുള്ള മുഹമ്മദ് ഇബ്രാഹിം ഉബൈദുള്ള ബില്‍ഡിംഗില്‍ കല്യാണ്‍ സില്‍ക്സിന്റെ 31-ാമത് ഷോറൂമിന് തുടക്കമാകുന്നത്. ഗള്‍ഫ് മേഖലയിലുള്ള ആറാമത് ഷോറൂമാണിത്.

കരാമ, മീനാ ബസാര്‍, ഷാര്‍ജ, അബുദാബി, മസ്‌കറ്റ് എന്നിവിടങ്ങളിലാണ് കല്യാണ്‍ സില്‍ക്‌സിന്റെ അന്താരാഷ്ട്ര ഷോറൂമുകള്‍ പ്രവര്‍ത്തിക്കുന്നത്. വിപുലമായ ഷോറൂമാണ് ഖിസൈസില്‍ ഒരുക്കുന്നത്. വിശാലമായ ഒരു ഫ്‌ളോറില്‍ ആധുനിക ഷോപ്പിംഗ് രീതിയിലുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
കല്യാണ്‍ സില്‍ക്‌സിന്റെ തനതായ ഉല്‍പ്പന്നങ്ങളാണ് ഖിസൈസ് കല്യാണിലും ഉണ്ടാകുക. സെവന്‍ വണ്ടേഴ്സ് ഇന്‍ സില്‍ക്ക്, സൂപ്പര്‍ ഫെതര്‍ ലൈറ്റ് സാരീസ്, സ്‌പെഷ്യല്‍ ബനാറസ് സീരീസ് എന്നിവയ്ക്കു പുറമേ പാര്‍ട്ടി വെയര്‍ സാരീസ്, ഡെയ്ലി വെയര്‍ സാരീസ്, എത്നിക് വെയര്‍ സാരീസ് എന്നിവയുടെ പുതിയ ശ്രേണികളും സജ്ജമാക്കിയിട്ടുണ്ട്. റംസാന്‍ കളക്ഷനുകളും ഈ ഷോറൂമിന്റെ ഭാഗമാകും. കല്യാണ്‍ ഈ വര്‍ഷം ഇന്ത്യയിലും വിദേശത്തുമായി കൂടുതല്‍ ഷോറൂമുകള്‍ തുറക്കാനുള്ള പദ്ധതികള്‍ക്ക് തുടക്കമിട്ടുകഴിഞ്ഞതായി കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമന്‍ അറിയിച്ചു.


Related Articles
Next Story
Videos
Share it