66,360 തൊഴിലവസരങ്ങൾ; കേരളത്തിന്റെ അയല്‍ സംസ്ഥാനത്ത് വൻ നിക്ഷേപക്കുതിപ്പ്: ₹29,679 കോടിയുടെ 17 പദ്ധതികൾക്ക് അനുമതി

2,988 കോടി രൂപയുടെ നിക്ഷേപത്തിലൂടെ ട്രൂആൾട്ട് ബയോഎനർജി 21,436 പേർക്ക് ജോലി നൽകും
investments
Image courtesy: Canva
Published on

കർണാടകയിലെ വ്യവസായ മേഖലയ്ക്ക് വൻ ഉണർവേകിക്കൊണ്ട് സംസ്ഥാന സർക്കാർ 29,679.20 കോടി രൂപയുടെ നിക്ഷേപ നിർദ്ദേശങ്ങൾക്ക് അംഗീകാരം നൽകി. സംസ്ഥാനത്തെ 'സ്റ്റേറ്റ് ഹൈ ലെവൽ ക്ലിയറൻസ് കമ്മിറ്റി' (SHLCC) യോഗത്തിലാണ് ഈ സാമ്പത്തിക തീരുമാനത്തിന് അനുമതി ലഭിച്ചത്. പുതിയതും നിലവിലുള്ളതുമായ ഈ പദ്ധതികളിലൂടെ സംസ്ഥാനത്തുടനീളം 66,360 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്. ഒൻപത് പുതിയ പ്രോജക്ടുകളും എട്ട് വിപുലീകരണ പദ്ധതികളുമാണ് കമ്മിറ്റി അംഗീകരിച്ചിട്ടുള്ളത്.

പ്രധാന നിക്ഷേപങ്ങളും തൊഴിലവസരങ്ങളും:

ഹീറോ ഫ്യൂച്ചർ എനർജിസ്: 9,760 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി നടത്തുന്നത്, ഇതിലൂടെ 3,200 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.

ട്രൂആൾട്ട് ബയോഎനർജി: 2,988 കോടി രൂപയുടെ വലിയ നിക്ഷേപത്തിലൂടെ 21,436 പേർക്ക് ജോലി നൽകും.

മഹീന്ദ്ര ഏറോസ്ട്രക്ചേഴ്സ്: 2,300 കോടി രൂപയുടെ നിക്ഷേപവും 3,000 പുതിയ തൊഴിലവസരങ്ങളും വാഗ്ദാനം ചെയ്യുന്നു.

വൈബ്രൻസി റിയൽ എസ്റ്റേറ്റ്സ്: 2,195.94 കോടി രൂപയുടെ നിക്ഷേപം വഴി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് (30,000 പേർക്ക്) തൊഴിൽ ലഭ്യമാക്കും.

നിരാനി ഷുഗേഴ്സ്: 4,062.6 കോടി രൂപയുടെ നിക്ഷേപത്തോടെ 700 തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

ടൊയോട്ട കിർലോസ്കർ മോട്ടോർ: 1,200 കോടി രൂപയുടെ പുതിയ നിക്ഷേപവും 500 തൊഴിലവസരങ്ങളും.

ഇവയ്ക്ക് പുറമെ എപ്സിലോൺ കാം (1,500 കോടി രൂപ), ഐക്വസ് കൺസ്യൂമർ പ്രൊഡക്ട്സ് (1,104 കോടി രൂപ), ലൈറ്റ് ഹൗസ് കാന്റൺ ആൾട്ടർനേറ്റീവ്സ് (600 കോടി രൂപ) എന്നീ പുതിയ പ്രോജക്ടുകളും കമ്മിറ്റി പാസാക്കിയിട്ടുണ്ട്.

വിപുലീകരണ പദ്ധതികളും നിയന്ത്രണങ്ങളും

നിലവിലുള്ള വ്യവസായങ്ങളുടെ വളർച്ചയ്ക്കായി ടിവിഎസ് മോട്ടോർ (1,050 കോടി രൂപ), എംഎസ്പിഎൽ (884.25 കോടി രൂപ), ഹോണ്ട കാർസ് ഇന്ത്യ (437 കോടി രൂപ), ഹാവെൽസ് ഇന്ത്യ (250 കോടി രൂപ) ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ 3,968.64 കോടി രൂപയുടെ അധിക നിക്ഷേപങ്ങൾക്കും അനുമതി നൽകിയിട്ടുണ്ട്. വ്യവസായങ്ങൾക്ക് അനുമതി നൽകുന്നതിന് മുൻപ് കൃത്യമായ പരിശോധനകൾ ഉറപ്പാക്കാനായി പ്രത്യേക പ്രീ-ഓഡിറ്റ് നിർബന്ധമാക്കാനും ഇതിനായി പ്രത്യേക ഓഡിറ്റ് ടീം രൂപീകരിക്കാനും നിർദ്ദേശമുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com