മലബാറില്‍ വരുന്നൂ പുതിയ അന്താരാഷ്ട്ര തുറമുഖം; വടക്കന്‍ ജില്ലകള്‍ക്കും കര്‍ണാടകയ്ക്കും നേട്ടമാകും

കേരളത്തിന്റെ വടക്കന്‍ ജില്ലകള്‍ക്കും ദക്ഷിണ കര്‍ണാടകയ്ക്കും വികസനക്കുതിപ്പേകാന്‍ മലബാറില്‍ പുതിയ അന്താരാഷ്ട്ര തുറമുഖം വരുന്നു. മലബാര്‍ അന്താരാഷ്ട്ര തുറമുഖം & SEZ എന്ന ഗ്രീന്‍ഫീല്‍ഡ് പദ്ധിക്കായി 9.65 കോടി രൂപ വകയിരുത്തി. ഭൂമിയേറ്റെടുക്കല്‍, പുനരധിവാസം, ബ്രേക്ക് വാട്ടര്‍ നിര്‍മ്മാണം, യൂട്ടിലിറ്റി ചെലവുകള്‍, കള്‍സള്‍ട്ടന്‍സി പ്രോജക്ട് മാനേജ്മെന്റ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഈ തുക വകയിരുത്തിയത്.

തുറമുഖ വികസനത്തിനും, കപ്പല്‍ ഗതാഗതത്തിന് 74.7 കോടിയാണ് വകയിരുത്തിയത്.കൊല്ലം തുറമുഖ വികസനത്തിന് തുക വകയിരുത്തി. ചെറുകിട തുറമുഖങ്ങള്‍ക്ക് അഞ്ച് കോടിയുമാണ് നീക്കി വെച്ചത്. 4000 കോടിയുടെ മൂന്ന് പദ്ധതികളാണ് അടുത്തിടെ കൊച്ചിയില്‍ കമ്മീഷന്‍ ചെയ്തത്. കൊച്ചിന്‍ ഷിപ്‌യാര്‍ഡിന് കീഴില്‍ വരുന്ന പുതിയ ഡ്രൈഡോക്ക്, അന്തര്‍ ദേശീയ ഷിപ്പ് റിപ്പയര്‍ ഫെസിലിറ്റി. കൂടാതെ പുതുവൈപ്പിനിലെ എല്‍.പി.ജി ഇറക്കുമതി ടെര്‍മിനല്‍ എന്നിവയണ് ഈ പദ്ധതികള്‍.

വിവിധയിനം പ്രവൃത്തികള്‍ക്കായി അടുത്ത മൂന്ന് വര്‍ഷം കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ മാത്രമായി 3000 കോടി രൂപ ചെലവഴിക്കും. 2024-25 ധനകാര്യ വര്‍ഷത്തേക്ക് 500 കോടി രൂപ മാറ്റിവെയ്ക്കും. അടിസ്ഥാന സൗകര്യ വികസനത്തിന് പുറമെ നീക്കിവെച്ചിട്ടുള്ള തുകയാണ്. ചെറുകിട തുറമുഖങ്ങള്‍ക്കും, ലൈറ്റ് ഹൗസുകള്‍ക്കും, കപ്പല്‍ ഗതാഗതത്തിനുമായി 73.72 കോടി രൂപ നീക്കിവച്ചു. അഴീക്കല്‍ തുറമുഖം 269 കോടിയാണ് വകയിരുത്തിയത്.

കേരളത്തിലെ വടക്കന്‍ ജില്ലകളിലേക്കുള്ള ചരക്ക് ഗതാഗതം സുഗമമാക്കുന്നതിനായി പോര്‍ട്ടിന്റെ ആഴം കൂട്ടിയും കൂടുതല്‍ പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കിയും തുറമുഖത്തിന്റെ ശേഷി വര്‍ദ്ധിപ്പിച്ചും അഴിക്കല്‍ തുറമുഖത്തിന്റെ സമഗ്രവികസനം നടപ്പിലാക്കും. വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാകുന്നതോടു കൂടി കേരളത്തിലെ ഏറ്റവും പഴയ തുറമുഖങ്ങളില്‍ ഒന്നായ കൊല്ലം തുറമുഖത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നതാണ്.

കൊല്ലം തുറമുഖത്തിന് ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്‍ അനുശാസിക്കുന്ന ICPS കോഡ് സര്‍ട്ടിഫിക്കേഷന്‍ ഇതിനകം തന്നെ ലഭിച്ച് കഴിഞ്ഞിട്ടുണ്ട്. കസ്റ്റംസ് ക്ലിയറന്‍സും എമിഗ്രേഷന്‍ പോയിന്റ്് സ്റ്റാറ്റസും ലഭിക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. 7.3 മീറ്റര്‍ പ്രകൃതിദത്ത ആഴമുള്ള കൊല്ലം തുറമുഖത്തിന്റെ ആഴം കൂട്ടിയും പുതിയ വാര്‍ഫുകള്‍ നിര്‍മ്മിച്ചും മറ്റ് അനുബന്ധ പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കിയും കൊല്ലം തുറമുഖത്തെ ഏറ്റവും പ്രധാനപ്പെട്ട നോണ്‍മേജര്‍ തുറമുഖമാക്കി വികസിപ്പിക്കും.

271 ചരക്ക് നീക്കത്തിനും ഗതാഗതത്തിനും വിനോദ സഞ്ചാരത്തിനും ഊന്നല്‍ നല്‍കിക്കൊണ്ട് അഴിക്കല്‍, ബേപ്പൂര്‍, കൊല്ലം, ആലപ്പുഴ, പൊന്നാനി തുറമുഖങ്ങളുടെ സമഗ്രമായ അടിസ്ഥാന സൗകര്യ വികസനത്തിനായി 39.20 കോടി രൂപ വകയിരുത്തി. നീണ്ടകര, വലിയതുറ, കായംകുളം, മനക്കോടം, മുനമ്പം- കൊടുങ്ങല്ലൂര്‍, തലശ്ശേരി, കോഴിക്കോട്, ചെറുവത്തൂര്‍-നീലേശ്വരം, കാസറഗോഡ്, മഞ്ചേശ്വരം എന്നീ ചെറുകിട തുറമുഖങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി 5 കോടി രൂപ വകയിരുത്തും.



Related Articles
Next Story
Videos
Share it