ഫിഷറീസ് വകുപ്പിന്റെ ആദ്യ സീഫുഡ് കഫേ വിഴിഞ്ഞത്ത്; കേരളമെമ്പാടും റെസ്റ്റോറന്റുകള്‍ സ്ഥാപിക്കും

സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ ആദ്യ സീഫുഡ് റെസ്റ്റോറന്റ് മത്സ്യഫെഡിന് കീഴില്‍ 'കേരള സീഫുഡ് കഫേ' എന്ന പേരില്‍ വിഴിഞ്ഞത്തെ ആഴാകുളത്ത് പ്രവര്‍ത്തനം ആരംഭിച്ചു. കേരളമെമ്പാടും മത്സ്യഫെഡ് സമുദ്രവിഭവങ്ങളാല്‍ സമ്പന്നമായ റെസ്റ്റോറന്റുകള്‍ ആരംഭിക്കും. ജില്ലാ തലസ്ഥാനങ്ങളിലായിരിക്കും ആദ്യം സീഫുഡ് കഫേ തുറക്കുക. തുടര്‍ന്ന് പ്രധാന ടൗണുകളിലും പഞ്ചായത്തുകളിലും തുറക്കും. വിഴിഞ്ഞത്ത് വൈകാതെ സമുദ്രോത്പന്ന സംസ്‌കരണ യൂണിറ്റും പ്രവര്‍ത്തനം തുടങ്ങും.

മിതമായ വിലയ്ക്കാകും സീഫുഡ് കഫേയില്‍ സമുദ്ര വിഭവങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക. പൂര്‍ണമായും ശീതീകരിച്ചവയാണ് കേരള സീഫുഡ് കഫേ റെസ്റ്റോറന്റുകള്‍. 1.5 കോടി രൂപയാണ് നിക്ഷേപം. 360ഓളം ചതുരശ്ര മീറ്ററിലുള്ള കഫേയില്‍ ഒരേസമയം 60 പേര്‍ക്ക് ഭക്ഷണം കഴിക്കാം.
Related Articles
Next Story
Videos
Share it