Begin typing your search above and press return to search.
ഓണത്തിന് വിറ്റഴിച്ചത് 750 കോടിയുടെ മദ്യം: നികുതിയിനത്തില്‍ സര്‍ക്കാരിന് കിട്ടിയത് 600 കോടി
ഓണം സീസണില്‍ ബെവ്‌കോ (കേരള സ്‌റ്റേറ്റ് ബിവറേജസ് കോര്‍പറേഷന്‍ ലിമിറ്റഡ്) വഴി വിറ്റഴിച്ചത് 750 കോടിയുടെ മദ്യം. എല്ലാ കാലത്തെയും ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡാണിത്. ഓഗസ്റ്റ് 11 മുതല്‍ 22 വരെയുള്ള ദിവസങ്ങളിലാണ് ഇത്രയും വലിയ തോതില്‍ മദ്യം കേരളത്തില്‍ വിറ്റഴിച്ചത്.
അതേസമയം, ഈ തുകയില്‍ 600 കോടിയിലധികം രൂപ സംസ്ഥാന സര്‍ക്കാരിന് നികുതിയിനത്തില്‍ ലഭിക്കും. കഴിഞ്ഞ ഓണക്കാലത്ത് ഏകദേശം 565 കോടി രൂപയുടെ മദ്യവില്‍പ്പനയാണ് നടന്നത്. എന്നാല്‍ ഈ വര്‍ഷം 750 കോടി രൂപയുടെ റെക്കോര്‍ഡ് വില്‍പ്പനയാണ് രേഖപ്പെടുത്തിയതെന്ന് ബെവ്കോ (മാനുഫാക്ചറിംഗ് & മാര്‍ക്കറ്റിംഗ്) മാനേജിംഗ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത പറഞ്ഞു. തിരുവനന്തപുരത്ത് പവര്‍ ഹൗസ് റോഡിലുള്ള ഔട്ട്‌ലെറ്റില്‍ ഓഗസ്റ്റ് 20ന് മാത്രം 1.04 കോടി രൂപയുടെ വില്‍പ്പനയാണ് നടന്നത്.
ഈ സീസണില്‍ മദ്യവില്‍പ്പനയില്‍ 40 ശതമാനം വര്‍ധനവാണുണ്ടായി. പുതിയ ഔട്ട്‌ലെറ്റുകള്‍, അധിക കൗണ്ടറുകള്‍, ഓണ്‍ലൈന്‍, കാര്‍ഡ് പേയ്‌മെന്റ് സംവിധാനം എന്നിവ കാരണം വില്‍പ്പന വര്‍ധിച്ചതായും ഗുപ്ത പറഞ്ഞു. നിലവില്‍, 400 രൂപ വരെയുള്ള ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യ ബ്രാന്‍ഡുകള്‍ക്ക് 237 ശതമാനവും അതിനു മുകളിലുള്ളവയ്ക്ക് 247 ശതമാനവുമാണ് വില്‍പ്പന നികുതി.
Next Story
Videos