Begin typing your search above and press return to search.
കറങ്ങി നടക്കാം,കാരവനിൽ! സംസ്ഥാന ടൂറിസം വകുപ്പിന്റെ ടൂറിസം പദ്ധതി ഇങ്ങനെ
വിനോദ സഞ്ചാരികൾക്ക് ഇത് സന്തോഷ വാർത്തയാണ്.ഈ കാരവനിൽ കയറിയാൽ നിങ്ങളുടെ വീട് തന്നെ ഒപ്പം വന്നത് പോലെ തോന്നും. സംസ്ഥാന ടൂറിസം വകുപ്പിന്റെ കാരവൻ ടൂറിസം പദ്ധതി മന്ത്രി പി എ മുഹമ്മദ് റിയാസ് വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു.
യാത ചെയ്യുമ്പോൾ എന്തൊക്കെ സൗകര്യങ്ങളാണോ ഒരു സഞ്ചാരി ആഗ്രഹിക്കുന്നത് അതെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള യാത്രയാണ് കാരവന്‍ ടൂറിസം. ചലിക്കുന്ന വീട് പോലെയായിരിക്കും കാരവനോടൊപ്പമുള്ള യാത്ര.കുറച്ചുനാള്‍ മുന്‍പ് വരെ കാരവന്‍ ടൂറിസം എന്നത് ഹോളിവുഡ് സിനിമകളിലും യൂറോപ്യന്‍ രാജ്യങ്ങളിലും മാത്രം കണ്ടുവരുന്നതായിരുന്നു.
കോവിഡിൽ നഷ്ടങ്ങൾ ഏറ്റ് വാങ്ങിയ ടൂറിസം മേഖലയെ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതി. രണ്ട് പേർക്കും നാല് പേർക്കും സഞ്ചരിക്കാൻ സൗകര്യമുള്ള വാഹനങ്ങൾ ആണ് ടൂറിസം ഡിപ്പാർട്ട്മെന്റ് യാത്രാസ്നേഹികൾക്കായി ഒരുക്കിയിരിക്കുന്നത്.
നവീനമായ ഒരു ടൂറിസം ഉത്പന്നം അവതരിപ്പിക്കുന്നതിനുള്ള പോളിസിയുടെ ഭാഗമാണ് കാരവന്‍ ടൂറിസം എന്ന് മന്ത്രി പറഞ്ഞു.എണ്‍പതുകളുടെ ഒടുവില്‍ കേരളത്തില്‍ ഉയര്‍ന്നുവന്ന ടൂറിസം ഉത്പന്നമാണ് കെട്ടുവെള്ളം. ഇന്നും കേരളത്തിന്റെ പ്രധാന ആകര്‍ഷകത്വമായി ഹൗസ് ബോട്ട് തുടരുന്നു.
അതുപോലെ പുതിയൊരു ഒരു ടൂറിസം ഉത്പന്നം കൊണ്ടുവരേണ്ടത് മാറിയ സാഹചര്യത്തില്‍ അത്യന്താപേക്ഷിതമാണ്. കാലോചിതമായതും എന്നാല്‍ കേരളത്തിന്റെ പ്രത്യേകതകളും മനോഹാരിതയും മനസിലാക്കുന്ന വിധത്തിലുള്ളതാകണമെന്നതിന്റെ ചിന്തയില്‍ നിന്നാണ് കാരവന്‍ ടൂറിസം എന്ന ആശയം ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു.
Kerala Tourism presents Caravan Tourism, an innovative initiative that will change the way people enjoy God's Own Country. Here's a video to help all stakeholders - from tourists to investors - know more about this new experience.#CaravanTourism #KeravanKerala #KeralaTourism pic.twitter.com/BzQbaQOxKG
— Kerala Tourism (@KeralaTourism) September 15, 2021
Next Story
Videos