പാലക്കാട് ഡിവിഷനിലെ സ്റ്റേഷനുകള്‍ നവീകരിക്കുന്നു

പാലക്കാട് ഡിവിഷന് കീഴിലെ 15 റെയില്‍വേ സ്റ്റേഷനുകള്‍ വിമാനത്താവളങ്ങളുടെ മാതൃകയില്‍ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ദക്ഷിണ റെയില്‍വേ ഒരുങ്ങുന്നു. അത്യാധുനിക ഷോപ്പിംഗ് മാളുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെയാകും ഈ മാറ്റം.

വികസനപാതയില്‍ ഈ സ്റ്റേഷനുകള്‍
കാസര്‍ഗോഡ്, മംഗളുരു ജംഗ്ഷന്‍, പയ്യന്നൂര്‍, തലശേരി, മാഹി, വടകര, ഫറോക്ക്, തിരൂര്‍, പരപ്പനങ്ങാടി, കുറ്റിപ്പുറം, ഷൊര്‍ണൂര്‍, അങ്ങാടിപ്പുറം, നിലമ്പൂര്‍, ഒറ്റപ്പാലം, പാലക്കാട് സ്റ്റേഷനുകളാണ് വിമാനത്താവള മാതൃകയില്‍ വികസിപ്പിക്കുന്നത്. സ്റ്റേഷനുകള്‍ നവീകരിക്കാനുള്ള റെയില്‍വേ മന്ത്രാലയത്തിന്റെ 'അമൃത് ഭാരത് സ്റ്റേഷന്‍' പദ്ധതിപ്രകാരമാണ് നടപടി. രാജ്യത്തെ ഓരോ റെയില്‍വേ ഡിവിഷനുകളിലെയും 15 വീതം സ്‌റ്റേഷനുകളാണ് നവീകരിക്കുന്നത്.
ആധുനിക സൗകര്യങ്ങള്‍
മികച്ച സൗകര്യങ്ങളോടെയുള്ള വിശ്രമകേന്ദ്രം, അതിവേഗ വൈ-ഫൈ, വിശാലമായ പാര്‍ക്കിംഗ് സ്ഥലം, ലളിതവും സൗകര്യപ്രദവുമായ ട്രെയിന്‍വിവര ബോര്‍ഡുകള്‍, എസ്‌കലേറ്റര്‍, ലിഫ്റ്റ്, മികച്ച ശുചിമുറികള്‍, ഷോപ്പിംഗ് മാള്‍ തുടങ്ങിയ സൗകര്യങ്ങളാണ് പുതുനിലവാരത്തിലേക്ക് ഉയര്‍ത്തുന്ന സ്റ്റേഷനുകളിലുണ്ടാവുക.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it