തെലങ്കാനയിലെ നിക്ഷേപം 3000 കോടി രൂപയിലേക്ക് ഉയര്‍ത്തി കിറ്റെക്‌സ്

കിറ്റെക്സ് ഗ്രൂപ്പിന്റെ തെലങ്കാനയിലെ നിക്ഷേപം ആദ്യം പ്രഖ്യാപിച്ച 1000 കോടി രൂപയില്‍ നിന്ന് 3000 കോടി രൂപയിലേക്ക് കമ്പനി ഉയര്‍ത്തിയതായി ദി ഹിന്ദു ബിസ്‌നസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ നിന്ന് മാറി രണ്ട് വര്‍ഷം മുമ്പാണ് കിറ്റെക്സ് ഗ്രൂപ്പ് തെലങ്കാനയിലെത്തിയത്.

25 ലക്ഷം വസ്ത്രങ്ങള്‍

തെലങ്കാനയില്‍ 28,000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് കിറ്റെക്സ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സാബു ജേക്കബ് പറഞ്ഞു. തെലങ്കാനയില്‍ ഒരുക്കുന്ന കമ്പനിയുടെ സൗകര്യങ്ങളില്‍ നിന്ന് 25 ലക്ഷം വസ്ത്രങ്ങള്‍ (കുട്ടികളുടെ വസ്ത്രങ്ങള്‍) അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.

കേരളത്തില്‍ നിന്ന് മാറാനുള്ള തീരുമാനത്തെ തുടര്‍ന്നുണ്ടായ ദ്രുതഗതിയിലുള്ള സംഭവവികാസങ്ങള്‍ സിഐഐ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സാബു ജേക്കബ് വിവരിച്ചു. 15,000 പേര്‍ക്ക് തൊഴില്‍ നല്‍കിയിട്ടും കേരളത്തില്‍ നിന്നും മാറേണ്ടി വന്നതായും തെലങ്കാനയില്‍ ഫാക്ടറികള്‍ സ്ഥാപിക്കാന്‍ കൂടുതല്‍ മലയാളി നിക്ഷേപകര്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it