കെ.എല്‍.എം ആക്‌സിവ ഫിന്‍വെസ്റ്റിന് കൊച്ചിയില്‍ പുതിയ ആസ്ഥാന മന്ദിരം

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു, സാന്നിദ്ധ്യമറിയിച്ച് സാനിയ മിര്‍സയും
KLM Axiva finvest
കെ.എല്‍.എം ആക്‌സിവ ഫിന്‍വെസ്റ്റിന്റെ പുതിയ ആസ്ഥാന മന്ദിരമായ കെ.എല്‍.എം ഗ്രാന്‍ഡ് എസ്റ്റേറ്റ് കൊച്ചിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു
Published on

പ്രമുഖ ധനകാര്യസ്ഥാപനമായ കെ.എല്‍.എം ആക്‌സിവ ഫിന്‍വെസ്റ്റിന്റെ പുതിയ ആസ്ഥാന മന്ദിരമായ കെ.എല്‍.എം ഗ്രാന്‍ഡ് എസ്റ്റേറ്റ് കൊച്ചിയില്‍ തുറന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു.

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി.കെ.എ. നായര്‍ മുഖ്യാതിഥിയായിരുന്നു. ടെന്നിസ് ഇതിഹാസം സാനിയ മിര്‍സ സെലബ്രിറ്റി ഗസ്റ്റായിരുന്നു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുഗ്രഹ പ്രഭാഷണം നടത്തി. മേയര്‍ എം. അനില്‍കുമാര്‍, ഉമ തോമസ് എം.എല്‍.എ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.

ഇസാഫ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ പോള്‍ തോമസ് കെ.എല്‍.എം അരീന ഉദ്ഘാടനം ചെയ്തു. സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍ അജു ജേക്കബ് മാനേജ്‌മെന്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

കെ.എല്‍.എം ആക്‌സിവ ചെയര്‍മാന്‍ ടി.പി. ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു. എക്‌സിക്യുട്ടിവ് ഡയറക്ടര്‍ ഷിബു തെക്കുംപുറം ആമുഖ പ്രസംഗം നടത്തി. ഡയറക്ടര്‍മാരായ എം.പി ജോസഫ്, എബ്രഹാം തര്യന്‍, പ്രൊഫ. കെ.എം. കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു.

എയ്‌സ് പദ്ധതിക്ക് തുടക്കം

തിരഞ്ഞെടുത്ത മികച്ച ടെന്നിസ് പ്രതിഭകള്‍ക്ക് കളിയുപകരണങ്ങള്‍ നല്‍കുന്ന 'എയ്‌സ്' പദ്ധതിക്ക് ചടങ്ങില്‍ തുടക്കമിട്ടു. 5 നിലകളിലായി 25,000 ചതുരശ്ര അടിയില്‍ തീര്‍ത്ത കോര്‍പ്പറേറ്റ് ഓഫീസിലാണ് കെ.എല്‍.എം ആക്‌സിവയുടെ എല്ലാ ഡിവിഷനുകളും ഇനി പ്രവര്‍ത്തിക്കുക. 5000ലധികം ബ്രാഞ്ചുകളെ ഏകോപിപ്പിക്കാന്‍ പുതിയ മന്ദിരത്തിലെ കേന്ദ്രീകൃത സംവിധാനത്തിലൂടെ സാധിക്കും.

കെ.എല്‍.എം അരീന, മാനേജ്‌മെന്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, ബിസിനസ് ഫെസിലിറ്റേഷന്‍ സെന്റര്‍, എച്ച്.ആര്‍ ലോഞ്ച് തുടങ്ങിയ വിപുലമായ സൗകര്യങ്ങളുള്ളതാണ് കോര്‍പ്പറേറ്റ് ഓഫീസ്.

പുതിയ ലക്ഷ്യങ്ങള്‍

കെ.എല്‍.എം ആക്‌സിവയുടെ രജത ജൂബിലി വര്‍ഷമാണിത്. വിദേശ രാജ്യങ്ങളിലേക്കുള്ള വിപുലീകരണ പദ്ധതികളും ചടങ്ങില്‍ പ്രഖ്യാപിച്ചു. മൈക്രോ ഫിനാന്‍സിന് മാത്രമായുള്ള എന്‍.ബി.എഫ്.സി തുടങ്ങുന്ന കാര്യവും കമ്പനി വെളിപ്പെടുത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com