കൂടുതൽ ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകളുമായി കെ എസ് ഇ ബി! അറിയാം!

കൊവിഡ് ലോക്ഡൗണും മാന്ദ്യവുമൊക്കെ വന്നെങ്കിലും സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയില്‍ വന്‍ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം 1324 ഇലക്ട്രിക് വാഹനങ്ങളാണ് സംസ്ഥാനത്ത് രജിസറ്റര്‍ ചെയ്തത്. എന്നാല്‍ ഈ വർഷം ഇതുവരെ 3313 ഇലക്ട്രിക് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞതായിട്ടാണ് റിപ്പോർട്ട്‌.ഈ സാഹചര്യത്തിൽ 56 പുതിയ ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ കെഎസ്ഇബി തയ്യാറെടുക്കുന്നു.

ഇതിനിടയിൽ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള സൗജന്യ ചാര്‍ജ്ജിംഗ് സൗകര്യം കെസ്ഇബി അവസാനിപ്പിക്കുന്നു.യൂണിറ്റിന് 15 രൂപ നിരക്ക് ഈടാക്കാന്‍ റഗുലേറ്ററി കമ്മീഷന്‍റെ അനുമതി ലഭിച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്‍റെ ഇ -വെഹിക്കിള്‍ നയപ്രകാരം വൈദ്യുതി ചാര്‍ജ്ജ് സ്റ്റേഷനു കള്‍ക്കുള്ള നോഡല്‍ ഏജന്‍സിയായിട്ടാണ് കെഎസ്ബി ഇപ്പോൾ പ്രവർത്തിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ തുടങ്ങി ആറ് ജില്ലകളിലായി ആറ് സ്റ്റേഷനുകളാണ് ഇപ്പോൾ നിലവിൽ ചാർജിങ് സ്റ്റേഷനുകളുള്ളത്. ഹൈവേയുടെ വശങ്ങളിലെ കെ എസ് ഇ ബി യുടെ ഓഫീസുകളോട് ചേർന്നാണ് ഈ സ്റ്റേഷനുകൾ ഇപ്പോൾ പ്രവർത്തിക്കുന്നത്.

ചാർജിങ് സ്റ്റേഷനുകളിൽ പോയാൽ സ്വന്തം വണ്ടികൾക്ക് സ്വയം ചാർജ്ജ് ചെയ്യാവുന്നതാണ്. ഇലക്ട്രിഫൈ എന്ന അപ്ലിക്കേഷനിലൂടെയാണ് ഉപഭോക്താവ് പണം അടക്കുന്നത്. വൈദ്യുതി വാഹനങ്ങളുടെ പ്രോത്സാഹനം ലക്ഷ്യമിട്ടായിരുന്നു റീചാര്‍ജ്ജിംഗ് സൗജന്യമാക്കിയിരുന്നതെന്ന് തിരുവനന്തപുരം വൈദ്യുതി ഭവനിൽ പ്രസ്തുത വിഭാഗത്തിൽ ജോലി ചെയ്യുന്ന അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സിനി പറഞ്ഞു. സൗജന്യം അവവസാനിപ്പിക്കുകയാണെന്ന് കഴിഞ്ഞ ദിവസം കെ എസ് ഇ ബി വ്യക്തമാക്കിയിരുന്നു.രണ്ടാഴ്ചക്കുള്ളില്‍ ആയിരിക്കും വൈദ്യുതി വാഹനങ്ങളുടെ റീചാർജിംഗിന് നിരക്ക് ഈടാക്കിത്തുടങ്ങുന്നത്..

ഒരു കാര്‍ ഒരു തവണ പൂര്‍ണമായി ചാര്‍ജ്ജ് ചെയ്യുന്നതിന് 30 യൂണിറ്റ് വൈദ്യുതി വേണ്ടിവരും. എന്നാല്‍ നിലവിലെ ഇന്ധനവില കണക്കിലെടുക്കുമ്പോള്‍ ഇത് ലാഭകരമെന്നാണ് വാഹനമേഖലയിലുള്ളവരുടെ വിലയിരുത്തല്‍.

ഇതിനിടയിൽ ചാർജിങ് സ്റ്റേഷനുകൾ സ്വകാര്യ വ്യക്തികളുമായും ചേർന്ന് സ്ഥാപിക്കാൻ സർക്കാരിന് പദ്ധതിയുണ്ട്. ഓട്ടോക്കും സ്കൂട്ടറിനും ഉൾപ്പടെ ചാർജിങ് സ്റ്റേഷനുകളും പരിഗണയിലുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it