Begin typing your search above and press return to search.
കേള്‍ഓണ്‍ മാട്രസ്സസിനെ ഷീല ഫോം ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്
രാജ്യത്തെ ഏറ്റവും വലിയ മാട്രസ്സസ് നിര്‍മാതാക്കളായ ഷീല ഫോം(Sheela Foam) കേള്‍ഓണ്‍ (Kurlon) മാട്രസ്സസിനെ ഏറ്റെടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വലിയ വിപൂലീകരണത്തിന്റെ ഭാഗമായാണ് ഷീല ഫോം പുതിയ ഏറ്റെടുപ്പുകളുമായി മുന്നോട്ട് പോകുന്നതെന്നാണ് ടിവി നൗ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
ഷീല ഫോമിന്റെ എതിരാളികളായ കേള്‍ഓണിനെ 2,000 കോടി രൂപയ്ക്കാകും ഏറ്റെടുക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.10,000-ലധികം ഡീലര്‍മാര്‍, 72 ശാഖകള്‍, സ്റ്റോക്ക് പോയിന്റുകള്‍ എന്നിവയുള്ള കേള്‍ഓണിന് ഇന്ത്യയിലുടനീളം സാന്നിധ്യമുണ്ട്.
കര്‍ണാടക, ഒഡീഷ, മധ്യപ്രദേശ്, ഉത്തരാഞ്ചല്‍, ഗുജറാത്ത് എന്നിവിടങ്ങളിലായി ഒമ്പത് നിര്‍മാണ കേന്ദ്രങ്ങളുള്ള കേള്‍ ഓണിനെ ഏറ്റെടുക്കുന്നതോടെ ഷീല ഫോം തങ്ങളുടെ വിപണി വിപുലീകരിക്കുന്നതില്‍ ഏറെ ദൂരമെത്തിയേക്കും.
60-ാം വാര്‍ഷികാഘോഷത്തിലാണ് കേള്‍ഓണ്‍ മാട്രസ്സസ് ഇപ്പോള്‍. ആക്റ്റീവ്, ട്രെന്‍ഡി, കംഫര്‍ട്ട്, റിലാക്‌സ്, വെഡ്ഡിംഗ്, പില്ലോസ് അങ്ങനെ വിവിധ കാറ്റഗറികളിലുള്ള ഉല്‍പ്പന്നങ്ങളാണ് കേള്‍- ഓണിനുള്ളത്.
Next Story
Videos