റിലയന്‍സ് ജിയോയില്‍ നാലാമത്തെ വമ്പന്‍ നിക്ഷേപം; ജനറല്‍ അറ്റ്‌ലാന്റിക് വാങ്ങിയത് 6598.38 കോടി രൂപയുടെ ഓഹരി

ആഗോള ഇക്വിറ്റി കമ്പനിയായ ജനറല്‍ അറ്റ്‌ലാന്റിക് ജിയോ പ്ലാറ്റ്‌ഫോമില്‍ 6598.38 കോടി രൂപ നിക്ഷേപിക്കുന്നു. ജിയോയുടെ 1.34% ഓഹരിയിലേക്കാണ് ജനറല്‍ അറ്റ്‌ലാന്റികിന്റെ നിക്ഷേപം വിവര്‍ത്തനം ചെയ്യുന്നത്. ഇതുകൂടി ചേരുമ്പോള്‍ കഴിഞ്ഞ നാലാഴ്ചയില്‍ പ്രമുഖ സാങ്കേതിക നിക്ഷേപകരില്‍ നിന്ന് 67194.75 കോടി രൂപയാണ് ജിയോ സമാഹരിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ നാലാമന്‍ ജനറല്‍ അറ്റ്‌ലാന്റിക് ഉള്‍പ്പടെ ഫെയ്‌സ്ബുക്, സില്‍വര്‍ ലേക്ക്, വിസ്റ്റ ഇക്വിറ്റി തുടങ്ങിയ വമ്പന്‍ കമ്പനികളാണ് ജിയോ പ്ലാറ്റ്‌ഫോംസില്‍ നിക്ഷേപിച്ചിരിക്കുന്നത്.

38.8 കോടിയിലധികം സബ്സ്‌ക്രൈബര്‍മാരുള്ള ഇന്ത്യയിലുടനീളം ഉയര്‍ന്ന നിലവാരമുള്ള ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച സാങ്കേതിക പ്ലാറ്റ്‌ഫോമാണ് ജിയോ പ്ലാറ്റ്‌ഫോം. ചെറുകിട വ്യാപാരികള്‍, മൈക്രോ ബിസിനസുകള്‍, കൃഷിക്കാര്‍ എന്നിവരുള്‍പ്പെടെ രാജ്യത്തുടനീളമുള്ള 1.3ബില്യണ്‍ ആളുകള്‍ക്കും ബിസിനസുകള്‍ക്കുമായി ഒരു ഡിജിറ്റല്‍ ഇന്ത്യയെ പ്രാപ്തമാക്കുക എന്നതാണ് ജിയോയുടെ ദൗത്യമെന്ന് കമ്പനി അറിയിച്ചു.

പതിറ്റാണ്ടുകള്‍ മുമ്പ് തന്നെ ജനറല്‍ അറ്റ്ലാന്റിക്കിന്റെ പ്രവര്‍ത്തങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചു വരികയാണ് പ്രത്യേകിച്ചും ഇന്ത്യയുടെ വലിയ വളര്‍ച്ചയില്‍ ആവര്‍ക്കുള്ള വിശ്വാസത. അവരും ഞങ്ങളെ പോലെ 1.3ബില്യണ്‍ ഇന്ത്യക്കാരുടെ ജീവിതത്തെ സമ്പന്നമാക്കാന്‍ ഡിജിറ്റല്‍ശാക്തീകരണം അനിവാര്യമാണെന്ന് കാഴ്ച്ചപ്പാടില്‍ ഉറച്ചു വിശ്വസിക്കുന്നു എന്ന് ജനറല്‍ അറ്റ്ലാന്റിക്കിനെ റിലയന്‍സില്‍ സ്വാഗതം ചെയ്തുകൊണ്ട് ചെയര്‍മാന്‍ മുകേഷ് അംബാനി വ്യക്തമാക്കി.

ജനറല്‍ അറ്റ്ലാന്റിക്

ജനറല്‍ അറ്റ്‌ലാന്റിക്കിനെക്കുറിച്ചു പറയാനുമുണ്ട് ഏറെ. ടെക്നോളജി,കണ്‍സ്യൂമര്‍, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഹെല്‍ത്ത് കെയര്‍ മേഖലകളില്‍ നിക്ഷേപം നടത്തിയതിന്റെ 40 വര്‍ഷത്തെ ട്രാക്ക് റെക്കോര്‍ഡുള്ള ഒരു പ്രമുഖ ആഗോള വളര്‍ച്ചാ ഇക്വിറ്റി സ്ഥാപനമാണ് ജനറല്‍ അറ്റ്ലാന്റിക്. എയര്‍ ബിഎന്‍ബി, അലിബാബ, ബോക്സ്,ബൈറ്റ്ഡാന്‍സ്, ഫേസ്ബുക്, സ്ലാക്ക്, സ്നാപ്ചാറ്റ്, ഊബര്‍ തുടങ്ങിയ ആഗോള തലത്തിലെ മുന്‍നിര സാങ്കേതിക സ്ഥാപനങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും ജനറല്‍ അറ്റ്ലാന്റിക് ഏറെ നാളുകളായി പിന്തുണ നല്‍കുന്നുണ്ട്. ഈ നിക്ഷേപങ്ങത്തിലൂടെ ജിയോ അടുത്ത തലമുറ സോഫ്റ്റ് വെയര്‍ ഉല്‍പ്പന്നവും പ്ലാറ്റ്‌ഫോം കമ്പനിയുമാണെന്ന് സ്ഥിരീകരിക്കുകയാണ്. ഒപ്പം കമ്പനിയുടെ ശക്തമായ നിലനില്‍പ്പിലേക്കായുള്ള കരുതലുമാണ് വ്യക്തമാക്കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it