
തുകൽ കയറ്റുമതി പ്രക്രിയ എളുപ്പത്തിലും വേഗത്തിലും ആക്കുന്നതിനായി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി വാണിജ്യ മന്ത്രാലയത്തിന് കീഴിലുളള ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (DGFT). തുകൽ കയറ്റുമതി ചെയ്യുന്നതിനുളള നിയന്ത്രണങ്ങള്‍ കാരണം ഉയർന്ന ചെലവുകളും കാലതാമസവും നേരിടുന്ന ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (SME) വളരെയധികം സഹായകരമാണ് പുതിയ മാറ്റം. കയറ്റുമതി എളുപ്പമാക്കി വ്യാപാരം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ മാറ്റം അവതരിപ്പിച്ചിരിക്കുന്നത്.
ഫിനിഷ്ഡ് ലെതർ, വെറ്റ് ബ്ലൂ ലെതർ, എൽ ടാൻഡ് ലെതർ എന്നിവ ഏത് തുറമുഖത്തു നിന്നും ഇൻലാൻഡ് കണ്ടെയ്നർ ഡിപ്പോയിൽ (ICD) നിന്നും ഇനി കയറ്റുമതി ചെയ്യാവുന്നതാണ്. കൂടാതെ, സെൻട്രൽ ലെതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (CLRI) ഈ ഉൽപ്പന്നങ്ങൾക്കുള്ള നിർബന്ധിത പരിശോധനയും സർട്ടിഫിക്കേഷനും ഒഴിവാക്കി. കയറ്റുമതി തീരുവ നീക്കം ചെയ്യുകയും അസംസ്കൃത വസ്തുക്കളിൽ നിന്ന് സംസ്കരിച്ച തുകലിനെ വേർതിരിച്ചറിയാൻ ഇപ്പോള്‍ എളുപ്പമാവുകയും ചെയ്തതിനാലാണ് പരിശോധനകൾ ഒഴിവാക്കിയത്.
ഈ നിയമങ്ങൾ ചെലവ് വർദ്ധിപ്പിക്കുകയും കയറ്റുമതി മന്ദഗതിയിലാക്കുകയും ചെയ്യുന്നതായി വ്യവസായികളുടെ വളരെക്കാലമായുളള പരാതികളായിരുന്നു. ലോകമെമ്പാടുമുള്ള മൂല്യവർധിത തുകൽ ഉൽപ്പന്നങ്ങളുടെ മുൻനിര കയറ്റുമതി രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ.
ഇന്ത്യയിലെ തുകൽ ഉൽപ്പന്നങ്ങളുടെ ഏറ്റവും വലിയ വിപണി യു.എസാണ്. ഇന്ത്യയുടെ തുകൽ, തുകൽ ഉൽപ്പന്ന കയറ്റുമതി സമീപ വർഷങ്ങളിൽ ശക്തമായ വളർച്ചയാണ് കൈവരിച്ചത്. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2023 സാമ്പത്തിക വർഷത്തിൽ 291 കോടി ഡോളറായിരുന്ന കയറ്റുമതി 2025 സാമ്പത്തിക വർഷത്തിൽ 436 കോടി ഡോളറായാണ് ഉയര്‍ന്നത്.
Leather exports to surge as Modi government removes key restrictions, easing trade for SMEs.
Read DhanamOnline in English
Subscribe to Dhanam Magazine