വനിതകള്‍ക്ക് ₹7,000 രൂപ മാസം നേടാം, എല്‍.ഐ.സി ബീമ സഖി യോജന പദ്ധതിയില്‍ ആര്‍ക്കൊക്കെ ചേരാം?

വനിതകള്‍ക്ക് ₹7,000 രൂപ മാസം നേടാം, എല്‍.ഐ.സി ബീമ സഖി യോജന പദ്ധതിയില്‍ ആര്‍ക്കൊക്കെ ചേരാം?
Published on

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വനിതകള്‍ക്ക് മാസ വരുമാനം ഉറപ്പാക്കികൊണ്ട് അവരെ ശാക്തീകരിക്കാൻ ലക്ഷ്യമിട്ട് അവതരിപ്പിച്ചിരിക്കുന്ന പദ്ധതിയാണ് എല്‍.ഐ.സി ബീമ സഖി യോജന (LIC Bima Sakhi Yojana). ഇന്‍ഷുറന്‍സ് അവബോധം വര്‍ധിപ്പിക്കാനും കൂടുതല്‍ ആളുകളിലേക്ക് കടന്നെത്താനും കൂടി ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി.

എല്‍.ഐ.സി ഏജന്റുമാരായി കടന്നു വരാന്‍ അവസരമൊരുക്കുന്ന ഈ പദ്ധതിയില്‍ വനിതകള്‍ക്ക് വേണ്ട പ്രത്യേക പരിശീലനം, സാമ്പത്തിക സഹായങ്ങള്‍, പ്രോത്സാഹന പിന്തുണ തുടങ്ങിയവയും ലഭ്യമാക്കും.

പദ്ധതിയില്‍ തിരഞ്ഞെടുക്കപ്പെടുന്ന വനിതകള്‍ക്ക് ആദ്യത്തെ മൂന്നു വര്‍ഷം അവരുടെ പ്രകടനം അനുസരിച്ച് പ്രതിമാസ സ്റ്റൈപ്പൻ്റ് ലഭിക്കും. ആദ്യത്തെ വര്‍ഷം 7,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്.

രണ്ടാമത്തെ വര്‍ഷം 6,000 രൂപയാണ് സ്റ്റൈപ്പന്റ് ലഭിക്കുക. പക്ഷെ, ആദ്യ വര്‍ഷം പൂര്‍ത്തിയാക്കിയ പോളിസികള്‍ രണ്ടാമത്തെ വര്‍ഷം സാധുവായിരിക്കണം. അല്ലെങ്കില്‍ സ്റ്റൈപ്പന്റിന് അര്‍ഹതയുണ്ടാകില്ല.

മൂന്നാം വര്‍ഷം 5,000 രൂപയാണ് സ്റ്റൈപ്പന്റായി ലഭിക്കുക. ഇതിനും രണ്ടാം വര്‍ഷം ചേര്‍ത്ത പോളിസികള്‍ മൂന്നാം വര്‍ഷവും തുടര്‍ന്ന് പോരേണ്ടതുണ്ട്.

ഇവര്‍ക്ക് അപേക്ഷിക്കാനാകില്ല

നിലവില്‍ എല്‍.ഐ.സി ഏജന്റുമാരോ ജീവനക്കാരോ ആയവര്‍ക്ക് പദ്ധതിയില്‍ ചേരാനാകില്ല. അത്‌പോലെ ഇവരുടെ പങ്കാളികള്‍, കുട്ടികള്‍, മാതാപിതാക്കള്‍, സഹോദരങ്ങള്‍, പങ്കാളിയുടെ മാതാപിതാക്കള്‍ എന്നിവര്‍ക്കും യോഗ്യതയുണ്ടാകില്ല. അതേപോലെ വിരമിച്ച എല്‍.ഐ.സി ജീവനക്കാര്‍, മുന്‍ ഏജന്റുമാര്‍ എന്നിവരും അയോഗ്യരാണ്.

എല്‍.ഐ.സിയുടെ ഔദ്യോഗിക വെബ്‌സ്‌റൈറ്റായ https://licindia.in/test2 വഴിയാണ് അപേക്ഷിക്കേണ്ടത്. പ്രായം, മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യതകള്‍ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പിനൊപ്പം പുതിയ പാസ്റ്റ്‌പോര്‍ട്ട സൈസ് ഫോട്ടോയും അപേക്ഷയ്‌ക്കൊപ്പം അപ്‌ലോഡ് ചെയ്യണം.

18 വയസാണ് കുറഞ്ഞ പ്രായപരിധി. 70 വയസു വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. പത്താംക്ലാസാണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com