Begin typing your search above and press return to search.
വ്യാപാരികള്‍ക്ക് കുറഞ്ഞ പലിശയില്‍ വായ്പ, ജാമ്യവ്യവസ്ഥയിലും ഇളവ്
കോവിഡ് മഹാമാരിക്കാലത്ത് വന്‍ പ്രതിസന്ധി നേരിടുന്ന വ്യാപാരി സമൂഹത്തിന് സഹായകരമാകുന്ന നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ചില്ലറ-മൊത്ത വ്യാപാരങ്ങളെ കേന്ദ്ര സര്‍ക്കാര്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുത്തി. ഇതോടെ വ്യാപാരി സമൂഹത്തിന് പലിശ കുറഞ്ഞ മുന്‍ഗണനാവായ്പകള്‍ ലഭിക്കാന്‍ വഴിയൊരുങ്ങി. എന്നാല്‍ എംഎസ്എംഇ വിഭാഗത്തിനുള്ള മറ്റ് ആനുകൂല്യങ്ങള്‍ വ്യാപാരികള്‍ക്ക് കിട്ടില്ല.
പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം വ്യാപാരി സമൂഹത്തിന് ലഭിക്കുന്ന മെച്ചങ്ങള്‍
$ വായ്പയ്ക്കു പലിശ നിരക്ക് കുറയുന്നതിന് പുറമേ ജാമ്യവ്യവസ്ഥകളിലും മാര്‍ജിന്‍ തുകയിലും ഇളവുണ്ടാകും. എംഎസ്എംഇകള്‍ക്കുള്ള ഉദ്യം രജിസ്‌ട്രേഷന്‍ പോര്‍ട്ടലില്‍ വ്യാപാരികള്‍ രജിസ്റ്റര്‍ ചെയ്യണം. 2.5 കോടി പേര്‍ക്ക് ആനൂകൂല്യം ലഭിക്കുമെന്ന പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി പറയുന്നു.$ ബാങ്കുകള്‍ മൊത്തം വായ്പയുടെ 40 ശതമാനം മുന്‍ഗണനാ വിഭാഗത്തിന് നല്‍കണം. അതുകൊണ്ട് തന്നെ എല്ലാത്തട്ടിലുമുള്ള വ്യാപാരികള്‍ക്ക് വ്യവസ്ഥകളില്‍ ഇളവുള്ള വായ്പകള്‍ ഇനി ലഭിക്കും. നിലവില്‍ വ്യാപാരികള്‍ക്ക് ബിസിനസ് വായ്പകളാണ് ലഭിക്കുക.
$ എംഎസ്എംഇ സംരംഭകര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിക്കാറുള്ള സബ്‌സിഡി പോലുള്ള സഹായങ്ങള്‍ വ്യാപാരികള്‍ക്ക് ലഭിക്കില്ല. സര്‍ക്കാര്‍ വകുപ്പുകള്‍ സാധനങ്ങള്‍ വാങ്ങുന്നതില്‍ 25 ശതമാനം എംഎസ്എംഇ മേഖലയില്‍ നിന്നാകണമെന്ന വ്യവസ്ഥയും ബാധകമാവില്ല.
Next Story
Videos