രാജ്യത്തെ മല്‍സ്യ മേഖലയ്ക്ക് 40 ദിവസത്തെ ലോക്ഡൗണ്‍ മൂലം നഷ്ടം 11,652 കോടി

കൊറോണ മൂലമുള്ള ലോക്ഡൗണിലെ ആദ്യ 40 ദിവസങ്ങളില്‍ ഇന്ത്യയിലെ മത്സ്യബന്ധന മേഖലയ്ക്കുണ്ടായ നഷ്ടം 11,652 കോടി രൂപയെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) കണക്ക്. കഴിഞ്ഞ വര്‍ഷം കേരളത്തിന്റെ മൊത്തം മത്സ്യലഭ്യതയിലും ഗണ്യമായ കുറവുണ്ടായി. 15.4 ശതമാനമാണ് കുറവ്.

2019ല്‍ ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് പിടിച്ച മത്സ്യസമ്പത്തിന്റെ കണക്ക്് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ എ ഗോപാലകൃഷ്ണന്‍ പുറത്തുവിട്ടു. കേരളീയരുടെ ഇഷ്ടമീനായ മത്തിയുടെ ലഭ്യത കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. 44,320 ടണ്‍ മത്തി മാത്രമാണ് കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ലഭിച്ചത്. 2018ല്‍ ഇത് 77,093 ടണ്‍ ആയിരുന്നു. സമുദ്ര ആവാസവ്യവസ്ഥയിലെ മാറ്റങ്ങള്‍ മത്തിയുടെ വളര്‍ച്ചയെ കാര്യമായി ബാധിക്കുന്നു. അയല മുന്‍വര്‍ഷത്തേക്കാള്‍ 50 ശതമാനമാണ് കേരളത്തില്‍ കുറഞ്ഞത്. ലഭിച്ചത് 40,554 ടണ്‍. 2018ല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ലഭിച്ച മത്സ്യമായിരുന്നു അയല.ഇത്തവണ കൊഴുവയാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പിടിച്ച മത്സ്യം (74,194 ടണ്‍).

മത്സ്യലഭ്യതയില്‍ കുറവുണ്ടായെങ്കിലും രാജ്യത്തെ സമുദ്രമത്സ്യോല്‍പാദനത്തില്‍ കേരളം മൂന്നാം സ്ഥാനം നിലനിര്‍ത്തി. തമിഴ്നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് മുന്നിലുള്ളത്. രാജ്യത്തെ മൊത്തം സമുദ്ര മത്സ്യോല്‍പാദനത്തില്‍ 2.1 ശതമാനത്തിന്റെ നേരിയ വര്‍ധനവുണ്ട്. ഇന്ത്യയില്‍ ആകെ ലഭിച്ചത് 35.6 ലക്ഷം ടണ്‍ മത്സ്യമാണ്. കഴിഞ്ഞ ആറ് വര്‍ഷമായി തുടര്‍ച്ചായി ഒന്നാം സ്ഥാനത്തായിരുന്ന ഗുജറാത്തിനെ മറികടന്നാണ് തമിഴ്നാട് ഒന്നാമതെത്തിയത്. ഇന്ത്യയിലെ ആകെയുള്ള മത്സ്യലഭ്യതയില്‍ 21.7 ശതമാനവും തമിഴ്നാട്ടില്‍ നിന്നാണ്. കേരളത്തിന്റെ സംഭാവന 15.3 ശതമാനം.

ദേശീയതലത്തില്‍ ഏറ്റവും കൂടുതല്‍ ലഭിച്ച മത്സ്യം വിപണിയില്‍ ആവശ്യക്കാരില്ലാത്തതും വാണിജ്യപ്രാധാന്യമില്ലാത്തതുമായ ക്ലാത്തിയാണ് മത്സ്യത്തീറ്റ ആവശ്യങ്ങള്‍ക്കാണ് ഇവയെ ഉപയോഗിക്കുന്നത്. കേരളത്തില്‍ ഇത്തവണ രണ്ടാം സ്ഥാനം ക്ലാത്തിക്കാണ് ലഭിച്ചത്. കഴിഞ്ഞ ആറ് വര്‍ഷമായി തുടര്‍ച്ചായി ഒന്നാം സ്ഥാനത്തായിരുന്ന ഗുജറാത്തിനെ മറികടന്നാണ് തമിഴ്നാട് ഒന്നാമതെത്തിയത്. ഇന്ത്യയിലെ ആകെയുള്ള മത്സ്യലഭ്യതയില്‍ 21.7 ശതമാനവും തമിഴ്നാട്ടില്‍ നിന്നാണ്. കേരളത്തിന്റെ സംഭാവന 15.3 ശതമാനം.

കഴിഞ്ഞ വര്‍ഷമുണ്ടായ എട്ട് ചുഴലിക്കാറ്റുകള്‍ കാരണം മത്സ്യബന്ധനത്തിന് പോകുന്ന ദിവസങ്ങളിലും കുറവുണ്ടായി. പശ്ചിമ ബംഗാള്‍, ആന്ധ്രപ്രദേശ്, ഒഡീഷ, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ മത്സ്യലഭ്യത കൂടിയപ്പോള്‍ കേരളത്തിന് പുറമെ, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളില്‍ ലഭ്യത കുറഞ്ഞു. കഴിഞ്ഞ വര്‍ഷം രാജ്യത്താകെ ലാന്‍ഡിംഗ് സെന്ററുകളില്‍ വിറ്റഴിക്കപ്പെട്ടത് 60,881 കോടി രൂപയുടെ മത്സ്യമാണ്. മുന്‍വര്‍ഷത്തേക്കാള്‍ 15.6 ശതമാനമാണ് വര്‍ധനവ്. ചില്ലറ വ്യാപാര കേന്ദ്രങ്ങളില്‍ 92,356 കോടി രൂപയുടെ മീനാണ് രാജ്യത്താകെ വില്‍പന നടത്തിയത്. വര്‍ധന 15%. ലാന്‍ഡിംഗ് സെന്ററുകളില്‍ ഒരു കിലോ മീനിന് 12.2 ശതമാനം കൂടി ശരാശരി വില 170.5 രൂപയും ചില്ലറ വ്യാപാരത്തില്‍ 12 ശതമാനം കൂടി 258 രൂപയും ലഭിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it