ടൂറിസം ബൂം : ലഗേജ് വിപണിയിലും ഉണർവ്‌

കോവിഡ് വ്യാപനം കുറഞ്ഞതോടെ ടൂറിസം മേഖല വീണ്ടും സജീവമായതോടെ ലഗേജ് വിപണയിൽ ഉണർവ് ഉണ്ടായിരിക്കുന്നു. വിമാന യാത്രകൾ,

കോർപ്പറേറ്റ് യാത്രകൾ വർധിച്ചത്, സ്‌കൂൾ കോളേജുകൾ തുറന്നതും, ഉൽസവങ്ങളും, മറ്റ് സമൂഹ പരിപാടികൾ വർധിച്ചതും ലഗേജ് ഡിമാൻറ്റ് വർധിക്കാൻ കാരണമായതായി ക്രിസിൽ റേറ്റിംഗ്‌സ് അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ രണ്ട് പ്രമുഖ ലിസ്റ്റഡ് ലഗേജ് കമ്പനികളായ വി ഐ പി ഇൻഡസ്ട്രീസ് (വി ഐ പി സ്കൈ ബാഗ്‌സ്, അരിസ്റ്റോക്രാഫ്ട്, കാപ്രിസ് കാൾടൺ ബ്രാൻഡ് ഉടമകൾ), സഫാരി എന്നിവരുടെ വരുമാനത്തിലും, പ്രവർത്തന ലാഭവും മെച്ചപ്പെടുമെന്നാണ് നിഗമനം. നിരവധി ബ്രാൻഡഡ് അല്ലാത്ത ലഗേജ് ഉൽപ്പന്നങ്ങളും വിപണിയിൽ ലഭ്യമാണ്.
മൂല്യ വിഭാഗത്തിൽ അരിസ്റ്റോക്രാറ്റ് ബ്രാൻഡും പ്രീമിയം വിഭാഗത്തിൽ വി ഐ പി സ്‌കൈ ബാഗ് കളുടെ ഡിമാൻറ്റും വർധിക്കുന്നതായി, വി ഐ പി ഇൻഡസ്ട്രീസ് മാനേജിംഗ്‌ ഡയറക്റ്റർ അനിന്ദ്യ ദത്ത 2021-22 സാമ്പത്തിക ഫലത്തിന്റെ അവലോകന വേളയിൽ അറിയിച്ചു. നവംബറിലും, മാർച്ചിലും 2 % വീതം വില വർധനവ് നടപ്പാക്കി.
അസംസ്‌കൃത വസ്തുക്കൾ കൂടുതലും ക്രൂഡ് ഓയിലുമായി ബന്ധപെട്ടതാണ്. പോളി പ്രൊപ്പലീൻ, പോളി കാർബോനേറ്റ്, പോളി അമൈഡ് (polypropylene, poly carbonate, poly amide) എന്നിവയക്കാണ് ഉൽപാദനത്തിന്റെ 50 ശതമാനനത്തിലധികും ചെലവാകുന്നത്. കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിൽ 60 ശതമാനത്തിൽ അധികംവില വർദ്ധനവ്‌ ഉണ്ടായിട്ടുണ്ട്.

ചൈനയിൽ നിന്ന് ഇറക്കുമതിയെ കൂടുതൽ ആശ്രയിച്ചിരുന്ന അസംഘടിത മേഖല കോവിഡ് ആരംഭിച്ചതോടെ പ്രതിസന്ധിയിലായി. ജി എസ് ടി നടപ്പിക്കിയതും ഇവർക്ക് വിനയായി. ഇന്ത്യയിലും ബംഗ്ലാദേശിലും ഉൽപ്പാദന ശേഷി വര്ധിപ്പിക്കുകയാണ് വലിയ കമ്പനികൾ. ഹാർഡ് ലഗേജിൽ 30 -40 % ഉൽപ്പാദന ശേഷി വർധനവ് പ്രതീക്ഷികാം

വി ഐ പി ഇൻഡസ്ട്രീസ് വിറ്റ് വരവ്‌ 2021-22 നാലാം പാദത്തിൽ 46 % വർധിച്ച് 355 .90 കോടി രൂപയായി. 35 കോടി രൂപയുടെ മൂലധന നിക്ഷേപം ഈ സാമ്പത്തിക വർഷം ഉണ്ടാകും.


Related Articles
Next Story
Videos
Share it