'മെഷിനറി എക്‌സ്‌പോ കേരള' മാര്‍ച്ച് 11 മുതല്‍

എറണാകുളത്ത് നടക്കുന്ന വ്യവസായ-യന്ത്ര പ്രദര്‍ശനമേളയില്‍ പ്രവേശനം സൗജന്യം
'മെഷിനറി എക്‌സ്‌പോ കേരള' മാര്‍ച്ച് 11 മുതല്‍
Published on

വ്യവസായ സാങ്കേതിക വിദ്യകള്‍, യന്ത്രങ്ങള്‍, സ്‌പെയര്‍ പാര്‍ട്‌സുകള്‍ തുടങ്ങിയവയുടെ നിർമാതാക്കളുടെയും വിതരണക്കാരുടെയും ദേശീയ സംഗമം; വ്യവസായത്തെ നവീകരിക്കാന്‍ ഒരുങ്ങുന്നവര്‍ക്കായി വ്യവസായ യന്ത്ര പ്രദര്‍ശന മേള എറണാകുളത്ത്. കേരള സര്‍ക്കാരാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ മാര്‍ച്ച് 11 ന് ആരംഭിക്കുന്ന മേള, മാര്‍ച്ച് 14 വരെ തുടരും.

നിര്‍മാണ മേഖലയ്ക്ക് ഊന്നല്‍

സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഒരുങ്ങുന്ന മേളയിലൂടെ വിവിധ മേഖലകളിലെ നൂതന സാങ്കേതിക വിദ്യയും യന്ത്രങ്ങളും സംരംഭകര്‍ക്ക് ഗുണകരമാകുംവിധം അവതരിപ്പിക്കുകയാണ് ലക്ഷ്യം. മെഷിനറി എക്സ്പോയുടെ അഞ്ചാമത് എഡിഷനാണ് ഇത്.  കാര്‍ഷിക-ഭക്ഷ്യസംസ്‌കരണം, ജനറല്‍ എന്‍ജിനീയറിംഗ്, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിലെ നൂതന യന്ത്ര സാമഗ്രികള്‍ പ്രദര്‍ശിപ്പിക്കും.

കഴിഞ്ഞ മേളയിൽ നിന്ന് 

റബ്ബര്‍ ആന്‍ഡ് പ്ലാസ്റ്റിക്, ചെരുപ്പ് നിര്‍മാണം, ആയുര്‍വേദം, ടെക്‌സ്റ്റൈല്‍ എന്നീ മേഖലയിലെ നൂതന യന്ത്രങ്ങളും പ്ലാസ്റ്റിക്-റീസൈക്ലിംഗ്, ഇ-മൊബിലിറ്റി, ഊര്‍ജ്ജ പുനരുപയോഗ സാങ്കേതിക വിദ്യകളും ഒപ്പം ഈ മേഖലയിലെ വിവിധ ആധുനിക യന്ത്രങ്ങളും മേളയില്‍ വന്നു കണ്ടു മനസ്സിലാക്കാന്‍ സംരംഭകര്‍ക്ക് അവസരമൊരുക്കിയിരിക്കുന്നു. മാത്രമല്ല, അവ തങ്ങളുടെ വ്യവസായങ്ങള്‍ക്കനുയോജ്യമായി എങ്ങനെ ഉപയോഗപ്പെടുത്താം എന്നുള്ള മാര്‍ഗ നിര്‍ദേശങ്ങളും മേളയില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കും.

സൗജന്യ പ്രദര്‍ശനം

സൗജന്യമായി മേള സന്ദര്‍ശിക്കാമെന്നുമാത്രമല്ല, ഇറക്കുമതി ചെയ്ത വ്യവസായ യന്ത്രങ്ങള്‍ക്കൊപ്പം ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച നൂതന സാങ്കേതിക വിദ്യകളാല്‍ നിര്‍മിച്ച വിവിധ വ്യവസായ യന്ത്രങ്ങള്‍ ഓഫര്‍ നിരക്കില്‍ വാങ്ങാനും സൗകര്യമൊരുങ്ങും. 154 സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com