ഈ കമ്പനിയുടെ ബിടുബി എക്‌സ്പ്രസ് ഡെലിവറി ബിസിനസ് ഏറ്റെടുക്കാന്‍ മഹീന്ദ്ര ലോജിസ്റ്റിക്സ്

റിവിഗോ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബിടുബി എക്‌സ്പ്രസ് ഡെലിവറി ബിസിനസ് ഏറ്റെടുക്കാനൊരുങ്ങി ലോജിസ്റ്റിക്‌സ് കമ്പനിയായ മഹീന്ദ്ര ലോജിസ്റ്റിക്സ്. യൂണികോണ്‍ സ്റ്റാര്‍ട്ടപ്പിന്റെ ബിടുബി എക്‌സ്പ്രസ് ഡെലിവറി ബിസിനസ് പൂര്‍ണമായും വാങ്ങുമെന്ന് കമ്പനി എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ പറഞ്ഞു. 225 കോടി രൂപയാണ് ഇടപാട് മൂല്യം. നവംബര്‍ ഒന്നിന് കരാര്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് മഹീന്ദ്ര പ്രതീക്ഷിക്കുന്നത്.

ഇടപാടിന്റെ ഭാഗമായി, റിവിഗോയുടെ ഉപഭോക്താക്കള്‍, ടീം, അസറ്റുകള്‍, ടെക്നോളജി പ്ലാറ്റ്ഫോം, റിവിഗോ ബ്രാന്‍ഡ് എന്നിവയും മഹീന്ദ്ര ലോജിസ്റ്റിക്സ് സ്വന്തമാക്കും. 2019 സെപ്റ്റംബറില്‍ 1.05 ബില്യണ്‍ ഡോളറായിരുന്നു സ്റ്റാര്‍ട്ടപ്പിന്റെ മൂല്യം.
സ്റ്റാര്‍ട്ടപ്പിന്റെ ബിടുബി സെഗ്മെന്റില്‍ രാജ്യത്തുടനീളമുള്ള 19,000 പിന്‍കോഡുകളുടെ ശൃംഖലയാണ് ഉള്‍ക്കൊള്ളുന്നത്. കൂടാതെ 250-ലധികം പ്രോസസ്സിംഗ് സെന്ററുകളും ശാഖകളും കമ്പനിയുടെ കീഴിലുണ്ട്. ഈ ഏറ്റെടുക്കലിലൂടെ തങ്ങളുടെ ബിസിനസ് വിപുലീകരിക്കാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.


Related Articles
Next Story
Videos
Share it