Begin typing your search above and press return to search.
ഇന്‍ഡിഗോയോട് കോടതിയില്‍ കാണാമെന്ന് മഹീന്ദ്ര, ഇലക്ട്രിക് കാറിന് പുതിയ പേര്
ഇന്‍ഡിഗോയും മഹീന്ദ്രയും തമ്മിലുള്ള ട്രേഡ്മാര്‍ക്ക് തര്‍ക്കത്തിന് കോടതിക്ക് പുറത്ത് പരിഹാരം കാണാനായില്ല. അതിനാല്‍ പുതിയ ഇലക്ട്രിക് വാഹനത്തിന്റെ പേര് മാറ്റാന്‍ മഹീന്ദ്ര തീരുമാനിച്ചു. 6ഇ എന്ന ബ്രാന്‍ഡ് നാമം ഉപയോഗിക്കുന്നതിനെതിരെ ഇന്‍ഡിഗോയാണ് മഹീന്ദ്രയ്‌ക്കെതിരെ കേസുമായി ഡല്‍ഹി ഹൈക്കോടതിയില്‍ എത്തിയത്.
ഇന്ത്യയില്‍ ട്രേഡ്മാര്‍ക്ക് തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ സാധരണമാണ്. എന്നാല്‍ രാജ്യത്തെ വമ്പന്‍മാര്‍ തമ്മില്‍ കോടതിയില്‍ ബ്രാന്‍ഡ് നാമത്തിനായി കൊമ്പുകോര്‍ക്കുന്നത് അപൂര്‍വമാണ്.
രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ കഴിഞ്ഞയാഴ്ചയാണ് മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് വാഹനത്തിന് ബി.ഇ 6ഇ എന്ന് പേരിട്ടതിനെതിരെ രംഗത്തെത്തിയത്. 6 ഇ എന്നത് ഇന്‍ഡിഗോ ട്രേഡ് മാര്‍ക്ക് നേടിയിട്ടുള്ള ബ്രാന്‍ഡ് നാമമാണ്. പരസ്യപ്രചരണങ്ങളിലെല്ലാം ഇന്‍ഡിഗോ ഇത് ഉപയോഗിച്ചു വരുന്നുണ്ട്.
എന്നാല്‍ 6 ഇ എന്നു മാത്രമല്ല ബിഇ 6ഇ എന്നതാണ് വാഹനത്തിന്റെ പേരെന്നും ചേര്‍ത്ത് ഉപയോഗിക്കുന്നതില്‍ ട്രേഡ്മാര്‍ക്ക് ബാധകമല്ലെന്നുമാണ് മഹീന്ദ്രയുടെ പ്രതികരണം. വ്യത്യസ്തമായ ഇന്‍ഡസ്ട്രിയും ഉത്പന്നവുമാണെന്നും ബ്രാന്‍ഡ് നെയിം സ്റ്റൈല്‍ ചെയ്തിരിക്കുന്നത് വേറിട്ട് നിൽക്കുന്ന രീതിയിലാണെന്നും അതിനാല്‍ തര്‍ക്കത്തിന്റെ ആവശ്യമില്ലെന്നും മഹീന്ദ്ര പറയുന്നു.
Next Story
Videos