ലോകത്തെ ഏറ്റവും വലുത്; മലബാര്‍ ഗോള്‍ഡിന്റെ ആര്‍ട്ടിസ്ട്രി ഷോറൂം കോഴിക്കോട്ട്

സമ്പൂര്‍ണ ജുവലറി ഡെസ്റ്റിനേഷന്‍, ഉദ്ഘാടനം മെയ് 7ന്
Malabar Gold Showroom Representative Image
Representative Image (www.malabargoldanddiamonds.com)
Published on

ലോകത്തെ ഏറ്റവും വലിയ ജുവലറി ഗ്രൂപ്പുകളിലൊന്നായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ പുതിയ 'ആര്‍ട്ടിസ്ട്രി' ഷോറൂം കോഴിക്കോട് ബാങ്ക് റോഡില്‍ മെയ് ഏഴിന് തുറക്കും. സയിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സ്വര്‍ണാഭരണ നിര്‍മ്മാണ, വില്‍പന രംഗത്ത് മലബാര്‍ ഗോള്‍ഡ് 30 വര്‍ഷം പൂര്‍ത്തിയാക്കുന്ന അവസരത്തിലാണ് ലോകത്തെ തന്നെ ഏറ്റവും വലിയ ജുവലറി ഷോറൂം എന്ന പെരുമയോടെ ഈ പുത്തന്‍ ഷോറൂം ഉപഭോക്താക്കള്‍ക്കായി തുറക്കുന്നത്.

വിശാലമായ ഷോറൂം

അഞ്ച് നിലകളിലായി ലോകോത്തര ഷോപ്പിംഗ് സൗകര്യങ്ങളും മൂന്ന് നിലകളിലായി മികച്ച പാര്‍ക്കിംഗ് സൗകര്യവും ഉള്‍പ്പെടെ 1.10 ലക്ഷം അടി വിസ്തൃതിയിലാണ് ഷോറൂമെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ് പറഞ്ഞു. വധുവിന് അഭിരുചിക്കനുസൃതമായ ആഭരണങ്ങള്‍ തിരഞ്ഞെടുക്കാവുന്ന വെഡിംഗ് അറീന, ഓരോ ഉപഭോക്താവിനും സ്വന്തം താത്പര്യാര്‍ത്ഥം ആഭരണങ്ങള്‍ കസ്റ്റമൈസ് ചെയ്യാവുന്ന ബിസ്‌പോക്ക് സ്യൂട്ട്, മികച്ച വ്യക്തിഗത സേവനങ്ങള്‍ക്കായി പ്രിവിലേജ്ഡ് ലോഞ്ച് തുടങ്ങിയവ ആര്‍ട്ടിസ്ട്രി ഷോറൂമിന്റെ ആകര്‍ഷണങ്ങളാണ്. രത്‌നക്കല്ലുകള്‍ ഇഷ്ടാനുസരണം തിരഞ്ഞെടുത്ത്, തത്സമയം ആഭരണങ്ങളില്‍ പതിച്ചുനല്‍കുന്ന സൗകര്യവുമുണ്ട്. ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെ വൈവിദ്ധ്യമാര്‍ന്ന ശേഖരവും ഷോറൂമിലുണ്ട്.

ജുവലറി ഡെസ്റ്റിനേഷന്‍

ആഭരണ പര്‍ച്ചേസ് എന്നതിനപ്പുറം ഇന്ത്യയിലെ വൈവിദ്ധ്യമായതും പരമ്പരാഗതവുമായ ആഭരണശ്രേണികളെ കുറിച്ച് അറിയാനും പേഴ്‌സണലൈസ് ചെയ്ത് ആഭരണങ്ങള്‍ വാങ്ങാനുമുള്ള ഒരു സമ്പൂര്‍ണ ജുവലറി ഡെസ്റ്റിനേഷന്‍ എന്ന ആശയത്തോടെയുളളതാണ് ആര്‍ട്ടിസ്ട്രി ഷോറൂമെന്ന് എം.പി. അഹമ്മദ് പറഞ്ഞു.

കൂടുതല്‍ ഷോറൂമുകള്‍

ലോകത്തെ ഒന്നാമത്തെ വലിയ ജുവലറി ഗ്രൂപ്പായി മാറുകയെന്ന വികസനപദ്ധതികളുടെ ഭാഗമാണ് കോഴിക്കോട്ടെ പുത്തന്‍ ആര്‍ട്ടിസ്ട്രി ഷോറൂം. ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളിലും നിലവില്‍ കമ്പനിക്ക് ആര്‍ട്ടിസ്ട്രി ഷോറൂമുകളുണ്ട്. ഇന്ത്യയുടെ വിവിധ നഗരങ്ങളിലായി 20 ആര്‍ട്ടിസ്ട്രി ഷോറൂമുകള്‍ കൂടി ആരംഭിക്കാനുള്ള നടപടികളിലാണിപ്പോള്‍.

30-ാം വാര്‍ഷികം

മുപ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് സമ്മാനങ്ങളുമുണ്ട്. ഓരോ 30,000 രൂപയുടെ പര്‍ച്ചേസിനും 100 മില്ലിഗ്രാം സ്വര്‍ണനാണയത്തിന്റെ തത്തുല്യമായ മൂല്യം സമ്മാനമായി നേടാം. ഡയമണ്ട്, ജെംസ്റ്റോണ്‍, പോള്‍കി ആഭരണങ്ങള്‍ക്ക് 250 മില്ലിഗ്രാം സ്വര്‍ണനാണയത്തിന് തുല്യമായ മൂല്യമാണ് സമ്മാനം. മെയ് 31 വരെയാണ് ഓഫര്‍. അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നവര്‍ക്കും ഈ ഓഫറുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com