മലയാള സിനിമകളുടെ ഒടിടി റിലീസ് ഹൗസ്ഫുള്‍

നിറഞ്ഞ സദസില്‍ പ്രദര്‍ശന വിജയം നേടി മുന്നേറണ്ടിയിരുന്ന മലയാള സിനിമകള്‍ ഒന്നൊന്നായി വലുതും ചെറുതുമായ ഒടിടി (ഓവര്‍ ടി ടോപ്) പ്ലാറ്റ്ഫോമുകളില്‍ റിലീസിന് തയ്യാറെടുക്കുന്നു. ആമസോണ്‍ പ്രൈം, നെറ്റ്ഫ്ളിക്സ്, സണ്‍നെക്സ്റ്റ്, ഹോട്ട്സ്റ്റാര്‍, സി 5, ജിയോ സിനിമ തുടങ്ങിയ വന്‍കിട ഒ ടി ടി പ്ലാറ്റ്ഫോമുകളില്‍ വലിയ ജനപ്രീതിയാണ് മലയാള സിനിമകള്‍ക്ക് ഇപ്പോള്‍ കൈവന്നിരിക്കുന്നത്. ഇതിന് പുറമെ പുതിയതായി നിലവില്‍ വന്ന ഒരു ഡസനിലധികം മലയാളം പ്രാദേശിക ഒ ടി ടി പ്ലാറ്റ്ഫോമുകളും മലയാള സിനിമകള്‍ റിലീസ് ചെയ്തു തുടങ്ങിയിട്ടുണ്ട്.

നീ സ്ട്രീം, പ്രൈം റീല്‍സ്, കൂടെ, കേവ് ഇന്ത്യ, റൂട്സ്, ഫിലിമി, സൈന പ്ലേ, സി ഹോം സിനിമ, ഹൈ ഹോപ്പ്, മാറ്റിനി, ഫസ്റ്റ് ഷോ, സി കേരള, യു എഫ് ഒ, ലൈംലൈറ്റ് തുടങ്ങിയ നിരവധി മലയാള പ്ലാറ്റ്ഫോമുകളാണ് പുതിയ മലയാള സിനിമകള്‍ ഔട്ട് റേറ്റ് പര്‍ച്ചേസ്, ഷെയര്‍ ബേസ് എന്നീ വ്യവസ്ഥകളില്‍ റിലീസ് ചെയ്യാന്‍ മത്സരിക്കുന്നത്. ഒരു നിശ്ചിത തുക നല്‍കി നിര്‍മാതാക്കളില്‍ നിന്ന്, സിനിമയുടെ ഒ ടി ടി റിലീസ് അവകാശം വാങ്ങുന്നതാണ് ഔട്ട് റൈറ്റ് പര്‍ച്ചേസ് രീതി. ഇതിന് പുറമെ കാണുന്ന ആള്‍ക്കാര്‍ നല്‍കുന്ന വരിസംഖ്യ, നിശ്ചിത അനുപാതത്തില്‍ നിര്‍മാതാക്കളും, പ്ലാറ്റ്‌ഫോമും പങ്കുവെക്കുന്നതാണ് മറ്റൊരു രീതി.
കുറഞ്ഞ മുതല്‍മുടക്കില്‍ വികസിപ്പിച്ചെടുത്തിരിക്കുന്ന പ്രാദേശിക ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് കൂടുതല്‍ കാണികള്‍ വന്നാല്‍ ഉള്‍ക്കൊള്ളാന്‍ ആകില്ലെന്നതാണ് സാങ്കേതിക പരിമിതി. ഇതില്‍ ചില പ്ലാറ്റ്ഫോമുകള്‍ മൊബൈലില്‍ മാത്രമേ സിനിമ നല്‍കാറുള്ളൂ. ഒരു സിനിമയ്ക്ക് മുപ്പത് മുതല്‍ അന്‍പത് രൂപ വരെ വരിസംഖ്യ വാങ്ങുന്നവരുമുണ്ട്.
പ്രാദേശിക ഒടിടി ചാനലുകള്‍ക്ക് വെല്ലുവിളികള്‍
ഒടിടി ഒരു പുതിയ വ്യവസായമായതിനാല്‍ ഈ രംഗത്തെ വിപണന സാധ്യതയെ കുറിച്ചുള്ള പരിമിതമായ ധാരണമാത്രമേ പല പ്രാദേശിക ഒടിടി ചാനലുകാര്‍ക്കും ഉള്ളൂ. കുറച്ച് സിനിമകളുടെ പ്രദര്‍ശനാനുമതി കൈവശമാക്കിയാല്‍ മാത്രം ഈ രംഗത്ത് വിജയിക്കാന്‍ സാധിക്കണമെന്നില്ല. ''സിനിമ നിര്‍മാതാക്കള്‍ക്ക് മുതലാകുന്ന വിലക്ക് പര്‍ച്ചേസ് ചെയ്യണം, അല്ലെങ്കില്‍ ഷെയര്‍ വ്യവസ്ഥയില്‍ കാണിക്കാന്‍ തക്ക വരിക്കാര്‍ ഉണ്ടണ്ടാവണം. അല്ലാതെ ആമസോണ്‍ പ്രൈം പോലെയുള്ള വന്‍കിടക്കാരോട് മത്സരിച്ച് പിടിച്ചുനില്‍ക്കാനാവില്ല'' സി ഹോം സിനിമയുടെ എം ഡി സിബു പറഞ്ഞു. ഉയര്‍ന്ന സാങ്കേതിക മേന്മയുള്ള ഒരു ഒടിടി പ്ലാറ്റ്ഫോമിന്റെ മുതല്‍മുടക്ക് ഒരുകോടി മുതല്‍ മൂന്ന് കോടി രൂപ വരെ വരും. ചെറുകിട പ്ലാറ്റ്ഫോമുകള്‍ക്ക് 20 മുതല്‍ 50 ലക്ഷം രൂപ വരെ നിക്ഷേപം ആവശ്യമായി വരുമെന്ന് സിബു വിശദീകരിക്കുന്നു.
മള്‍ട്ടിപ്പ്ള്‍ ഒടിടി റിലീസും
കോവിഡ് കാലത്ത് അമ്പതോളം പുതിയ സിനിമകളാണ് വിവിധ ഒ ടി ടി യില്‍ ഇതിനോടകം റിലീസ് ചെയ്തത്. കേരളത്തിലെ തിയേറ്ററുകളില്‍ എന്ന് ഇനി കാണികളെ കയറ്റി പ്രദര്‍ശനം നടത്താനാകുമെന്ന കാര്യത്തിലും നിശ്ചയമില്ല. അതുകൊണ്ട് തന്നെ പുതിയ രീതികളും ഒടിടി റിലീസില്‍ വന്നുകൊണ്ടിരിക്കുന്നു. സൂപ്പര്‍ താര ചിത്രങ്ങളും തിയേറ്ററുകളെ പ്രതീക്ഷിച്ചിരിക്കാതെ ഒടിടിയില്‍ റിലീസ് ചെയ്യുന്നു. ആമസോണ്‍ പ്രൈം പോലെ 240 രാജ്യങ്ങളില്‍ ലഭിക്കുന്ന രാജ്യാന്തര പ്ലാറ്റ്ഫോമിലും, ചെറുകിട പ്ലാറ്റ്ഫോമിലും ഒരേ സമയം റിലീസ് ചെയ്യുന്ന പുതിയ പ്രവണതയും അടുത്തകാലത്ത് കാണുന്നുണ്ടണ്ട്.
തിയേറ്ററില്‍ റിലീസ് ചെയ്യുകയും കോവിഡ് വ്യാപനം മൂലം ഏതാനും ദിവസങ്ങള്‍ കൊണ്ട് തിയേറ്ററില്‍ നിന്ന് പിന്‍വലിക്കേണ്ടണ്ടി വരികയും ചെയ്ത ബിജു മേനോന്‍ നായകനായ 'ആര്‍ക്കറിയാം' ആമസോണ്‍ പ്രൈം, നീ സ്ട്രീം, കേവ്, റൂട്സ്, ഫിലിമി തുടങ്ങിയ മള്‍ട്ടിപ്പ്ള്‍ ഒടിടിയിലാണ് റിലീസ് നടത്തിയത്. ആറ് ലക്ഷത്തിലേറെ കാഴ്ചക്കാരെ ആര്‍ക്കറിയാം നേടിയെന്നാണ് കണക്ക്. മള്‍ട്ടിപ്പ്ള്‍ ഒടിടി റിലീസ് ആയതിനാല്‍ വളരെ പെട്ടെന്ന് മുടക്കുമുതല്‍ തിരിച്ചുപിടിക്കാനുംവ്യാജപതിപ്പുകള്‍ പരമാവധി ഒഴിവാക്കാനും ഈ സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്.
''കേരളത്തിലെ 670 തിയേറ്ററുകളില്‍ മാത്രം റിലീസ് ചെയ്തിരുന്ന മലയാള സിനിമകള്‍ക്ക് ഒടിടി ചാനല്‍ വന്നതോടെ ലോകത്തെമ്പാടുമുള്ള മലയാളി കാഴ്ചക്കാരുടെ മുന്നിലേക്ക് എത്താന്‍ സാധിക്കുന്നുണ്ടണ്ട്. പുതിയ മലയാള സിനിമകള്‍ അപ്പപ്പോള്‍ കാണാന്‍ സാധിക്കാതിരുന്ന 35 ലക്ഷത്തോളം പ്രവാസി മലയാളികളെ കൂടി ഇപ്പോള്‍ പുതുതായി ലഭിക്കുന്നുണ്ടണ്ട്. 'കമ്മ്യൂണിറ്റി വ്യൂയിങ്' എന്ന തിയേറ്റര്‍ അനുഭവം ഇപ്പോള്‍ വേണമെന്നില്ല. കമ്പ്യൂട്ടറില്‍ നമ്മുടെ സൗകര്യം അനുസരിച്ച് പല സമയങ്ങളില്‍ സിനിമ കണ്ട് തീര്‍ക്കാം'' ഐ ടി പ്രഫഷനലായ സാം വര്‍ഗീസ് പറയുന്നു. ഈ അഭിപ്രായം തന്നെയാണ് യുവതലമുറ പങ്കുവെക്കുന്നത്. കോവിഡ് ലോക്ക്ഡൗണ്‍ കാലമായതിനാല്‍ നല്ലൊരു വിഭാഗം ആള്‍ക്കാരും വീട്ടില്‍ തന്നെയാണ്. ഇവര്‍ തന്നെയാണ് ഒ ടി ടി യുടെ ടാര്‍ഗറ്റ് ഓഡിയന്‍സ്.
ഒടിടിയില്‍ വരുന്ന ചിത്രങ്ങള്‍
മോഹന്‍ലാല്‍ നായകനായ ദൃശ്യം 2 എന്ന സിനിമയാണ് ഒ ടി ടി യില്‍ ഏറ്റവുമധികം കാണികളെ നേടിക്കൊടുത്തത്. തുടര്‍ന്ന് ജോജി എന്ന സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാള സിനിമയ്ക്ക് ഇത്രയധികം പ്രേക്ഷകര്‍ ഉണ്ടെണ്ടന്ന തിരിച്ചറിവ് ഒ ടി ടി ഭീമന്മാര്‍ക്ക് പുതിയ വിപണി തുറന്നു നല്‍കി. മമ്മൂട്ടിയുടെ പ്രീസ്റ്റ് തീയേറ്ററില്‍ മാത്രമല്ല ഒ ടി ടി യിലും നേട്ടമായി.ഒ ടി ടി യുടെ ലോക മാര്‍ക്കറ്റിംഗ് സാധ്യത മുന്‍കൂട്ടി അണ്ടറിഞ്ഞ മലയാള യുവനടനാണ് ഫഹദ് ഫാസില്‍. ഫഹദിന്റെ വന്‍ ബഡ്ജറ്റ് ചിത്രമായ മാലിക് ആമസോണ്‍ പ്രൈമില്‍ ജൂലൈ മാസം ചാര്‍ട്ട് ചെയ്തു കഴിഞ്ഞു. കൂടാതെ ദുല്‍കര്‍ പ്രധാന കഥാപാത്രമായ കുറുപ്പ്, മോഹന്‍ ലാലിന്റെ ആറാട്ട് തുടങ്ങിയ വന്‍ ബജറ്റ് ചിത്രങ്ങള്‍ ജൂലൈ മുതല്‍ ഒ ടി ടി യില്‍ ചാര്‍ട്ട് ചെയ്തിട്ടുണ്ട്.
തിയേറ്റര്‍ റിലീസ് മാത്രം മതിയെന്ന് കരുതിയ നിര്‍മാതാക്കള്‍ക്ക്, മുടക്കിയ മുതല്‍ തിരിച്ചുപിടിക്കാതെ ഇനിയും മുന്നോട്ട് പോകാന്‍ കിഴിയില്ലെന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. വന്‍കിട പ്ലാറ്റ്ഫോമുകള്‍ താരമൂല്യമുള്ള മലയാള സിനിമകള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. ഫഹദ് ഫാസില്‍, മോഹന്‍ലാല്‍, മമ്മൂട്ടി, നിവിന്‍ പോളി, ജയസൂര്യ തുടങ്ങിയവരുടെ ചിത്രങ്ങളാണ് വന്‍കിടക്കാര്‍ തെരഞ്ഞെടുക്കുന്നത്. എന്നാല്‍ ഒ ടി ടി യില്‍ മികച്ച കഥയ്ക്കും കണ്ടന്റിനുമാണ് കാണികള്‍ ഉള്ളത്.


George Mathew
George Mathew  

Related Articles

Next Story

Videos

Share it