ഫോബ്‌സ് പട്ടികയില്‍ ഇടംനേടി മലപ്പുറംകാരന്‍ മിയാന്‍ദാദ്‌

ഫോബ്സിന്റെ (Forbes) മിഡില്‍ ഈസ്റ്റിലെ ടോപ് 100 ഹെല്‍ത്ത് കെയര്‍ ലീഡേഴ്സ്-2023 പട്ടികയില്‍ ഇടംനേടി മലപ്പുറം സ്വദേശി മുഹമ്മദ് മിയാന്‍ദാദ് വി.പിയും. 33 ഹോള്‍ഡിംഗ്സിന്റെ (33 Holdings) ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും നസീം ഹെല്‍ത്ത്‌കെയറിന്റെ (Naseem Healthcare) മാനേജിംഗ് ഡയറക്ടറുമാണ് മുഹമ്മദ് മിയാന്‍ദാദ്‌. ഖത്തറില്‍ നിന്ന് ഈ നേട്ടം കൈവരിച്ച നാല് ആരോഗ്യ പ്രവര്‍ത്തകരില്‍ ഏക ഇന്ത്യക്കാരനുമാണ് മിയാന്‍ദാദ്.

ഖത്തറിലെ പ്രമുഖ ആരോഗ്യസേവന സ്ഥാപനം
ഖത്തറിലെ ആരോഗ്യ സംരക്ഷണരംഗത്തെ പ്രമുഖ സ്ഥാപനമാണ് നസീം ഹെല്‍ത്ത് കെയര്‍. അത്യാധുനിക സൗകര്യങ്ങളുള്ള ഏഴ് ബ്രാഞ്ചുകളിലൂടെ പ്രതിമാസം 95 രാജ്യങ്ങളില്‍ നിന്നുള്ള 90,000ത്തിലധികം രോഗികള്‍ക്ക് പരിചരണം നല്‍കുന്നു. ഇതിന് പുറമെ 33 ഹോള്‍ഡിംഗ്സ് എന്ന സ്ഥാപനം 2022ല്‍ അത്യാധുനിക ശസ്ത്രക്രിയാ സേവനങ്ങള്‍ നല്‍കുന്ന സര്‍ജിക്കല്‍ സെന്ററും ആരംഭിച്ചിട്ടുണ്ട്.
മുഹമ്മദ് മിയാന്‍ദാദ്
ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റില്‍ 15 വര്‍ഷത്തിലേറെ പരിചയസമ്പത്തുള്ള മുഹമ്മദ് മിയാന്‍ദാദ്, ഖത്തറിലെ ഏറ്റവും വലിയ സ്വകാര്യ ശുശ്രൂഷാ സേവനദാതാവ് പ്രൊവൈഡര്‍ എന്ന നിലയിലേക്ക് നസീം ഹെല്‍ത്ത് കെയറിനെ നയിച്ചു. മിയാന്‍ദാദിന്റെ തന്ത്രപരമായ വീക്ഷണവും പ്രവര്‍ത്തന വൈദഗ്ദ്ധ്യവും നസീമിനെ ഏറ്റവും മികച്ച രോഗി പരിചരണം നല്‍കുന്നതിനും ആരോഗ്യമേഖല വ്യവസായത്തില്‍ മുന്‍നിരയില്‍ തുടരാനും പ്രാപ്തമാക്കി.
33 ഹോള്‍ഡിംഗ്സിന് കീഴില്‍ ഏഴ് രാജ്യങ്ങളില്‍ വ്യത്യസ്ത സംരംഭങ്ങള്‍ മുഹമ്മദ് മിയാന്‍ദാദിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. ആരോഗ്യമേഖലയ്ക്ക് പുറമേ പ്രോപ്പര്‍ട്ടി ബിസിനസിലേക്ക് കൂടി കടക്കാനൊരുങ്ങുകയാണ് കമ്പനി.

ബര്‍ജീല്‍ ഹോള്‍ഡിംഗ്‌സ് ചെയര്‍മാന്‍ ഷംസീര്‍ വലയില്‍ പട്ടികയില്‍ പത്താംസ്ഥാനത്തും തുമ്പായ് ഗ്രൂപ്പ് സ്ഥാപകനും പ്രസിഡന്റുമായ തുമ്പായ് മൊയ്ദീന്‍ 16-ാം സ്ഥാനത്തുമുണ്ട്.

Related Articles

Next Story

Videos

Share it