മണിപ്പാല്‍ ഹോസ്പിറ്റല്‍സ് കൊളംബിയ ഏഷ്യയെ ഏറ്റെടുക്കുന്നു

അമേരിക്ക ആസ്ഥാനമായുള്ള കൊളംബിയ ഏഷ്യ ഹോസ്പിറ്റല്‍സിന്റെ ഇന്ത്യയിലെ മൊത്തം ആസ്തികള്‍ ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള മണിപ്പാല്‍ ഹോസ്പിറ്റല്‍സ് ഏറ്റെടുക്കുന്നു
മണിപ്പാല്‍ ഹോസ്പിറ്റല്‍സ് കൊളംബിയ ഏഷ്യയെ ഏറ്റെടുക്കുന്നു
Published on

ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ആശുപത്രി ശൃംഖല മണിപ്പാല്‍ ഹോസ്പിറ്റല്‍സ്, അമേരിക്ക ആസ്ഥാനമായുള്ള കൊളംബിയ ഏഷ്യ ഹോസ്പിറ്റല്‍സിന്റെ ഇന്ത്യയിലെ മൊത്തം ആസ്തികള്‍ ഏറ്റെടുക്കുന്നു. ഇതോടെ ഇന്ത്യയിലെ ആരോഗ്യസേവന രംഗത്തുനിന്ന് കൊളംബിയ ഏഷ്യ പിന്‍വാങ്ങും. ഓഹരി ഏറ്റെടുക്കുന്ന തുക സംബന്ധിച്ച് ഔദ്യോഗികമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും 2000 കോടി രൂപയുടേതാണ് ഇടപാടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ ഏറ്റെടുക്കലിലൂടെ മണിപ്പാല്‍ ഹോസ്പിറ്റല്‍സിന്റെ രാജ്യത്തെ സാന്നിധ്യം ശക്തമാകും. രാജ്യത്തിന്റെ കിഴക്കന്‍ ഭാഗങ്ങളിലേക്കും പ്രവര്‍ത്തനം വിപുലീകരിക്കാനുമാകും.

ഇരു ആശുപത്രി ഗ്രൂപ്പുകളും തമ്മില്‍ ലയിക്കുമ്പോള്‍ 15 നഗരങ്ങളിലായി 7,300 കിടക്കകളുള്ള സംരംഭമായി ഇത് മാറും. 4000 ഡോക്ടര്‍മാരും 10,000 ത്തോളം ജീവനക്കാരുമുള്ള ഈ ആശുപത്രി ശൃംഖല രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഹോസ്പിറ്റല്‍ ഗ്രൂപ്പാകും. കൊളംബിയ ഏഷ്യയുടെ മുഴുവന്‍ ഓഹരികളും മണിപ്പാല്‍ ഹോസ്പിറ്റല്‍സ് വാങ്ങുന്നതോടെ നിലവിലെ കൊളംബിയ ഏഷ്യയുടെ ആശുപത്രികള്‍ മണിപ്പാല്‍ ഹോസ്പിറ്റല്‍സ് എന്ന് പുനര്‍നാമകരണം ചെയ്യപ്പെടും.

റെഗുലേറ്ററി അനുമതികള്‍ക്ക് വിധേയമായിട്ടായിരിക്കും ഉടമസ്ഥാവകാശം കൈമാറ്റം പൂര്‍ണമാകുക.

സിയാറ്റില്‍ ആസ്ഥാനമായുള്ള കൊളംബിയ ഏഷ്യ ഹോസ്പിറ്റല്‍സ് ജനുവരിയില്‍ മലേഷ്യ, വിയറ്റ്‌നാം, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു.

2013ന് ശേഷം മണിപ്പാല്‍ ഹോസ്പിറ്റല്‍സ് ഏറ്റെടുക്കലുകളൊന്നും നടത്തിയിട്ടില്ല. പ്രമുഖ പ്രൈവറ്റി ഇക്വറ്റി സ്ഥാപനമായ ടിപിജിയാണ് മണിപ്പാല്‍ ഹോസ്പിറ്റല്‍സിന്റെ 22 ശതമാനം ഓഹരികള്‍ കൈവശം വെയ്ക്കുന്നത്. തെമാസെക്കിന് 18 ശതമാനം ഓഹരികളുണ്ട്.

മണിപ്പാല്‍ എഡ്യുക്കേഷന് ആന്‍ഡ് മെഡിക്കല്‍ ഗ്രൂപ്പാണ് മണിപ്പാല്‍ ഹെല്‍ത്ത് എന്റര്‍പ്രൈസസിന്റെ മാതൃകമ്പനി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam YouTube Channel – youtube.com/dhanammagazine

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com